banner

രാജ്യത്ത് സാമ്പാര്‍ മുന്നണി ആവശ്യമില്ല, ബിജെപിക്ക് തുടര്‍ഭരണം ഉറപ്പെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി


സ്വന്തം ലേഖകൻ
ന്യൂഡല്‍ഹി : കേന്ദ്രത്തില്‍ ബിജെപിക്ക് തുടര്‍ഭരണം ഉറപ്പെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്ത് സാമ്പാര്‍ മുന്നണി ആവശ്യമില്ലെന്നും ജനങ്ങളുടെ പിന്തുണയാണ് തന്റെ കരുത്ത്. പ്രയാസമേറിയ തീരുമാനമെടുക്കാന്‍ ഭയമില്ലെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി. ജനത്തിന് വ്യക്തമായി അറിയാം സഖ്യസര്‍ക്കാരുകള്‍ അധികാരത്തില്‍ എത്തിയാല്‍ എന്താണ് സംഭവിക്കുകയെന്ന്.

രാജ്യത്തിന് ഇത്തരത്തില്‍ 30 വര്‍ഷം നഷ്ടപ്പെട്ടു. അത് ലോകത്തിന് മുന്നില്‍ പ്രതിച്ഛായ നഷ്ടപ്പെടുത്തുകയും ജനങ്ങളുടെ ആത്മവിശ്വാസം കെടുത്തുകയും ചെയ്തു. സഖ്യകക്ഷികളെ മടുത്ത ജനം ബിജെപിയെ തിരെഞ്ഞുടുത്തുവെന്നും തിരഞ്ഞെടുപ്പില്‍ ജയിക്കാനുള്ള തട്ടിക്കൂട്ട് ഫോര്‍മുലകള്‍ തനിക്കില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

തന്നെ സംബന്ധിച്ച് ഉറപ്പ് വെറും വാക്കോ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളോ അല്ല. പതിറ്റാണ്ടുകളുട കഠിനാധ്വാനത്തിന്റെ ഫലമാണെന്നും അദ്ദേഹം വ്യക്തമാക്കി.

Post a Comment

0 Comments