banner

മകള്‍ക്ക് വേണ്ടിയുള്ള നിയമ പോരാട്ടം അട്ടിമറിക്കുന്നു!, പുറത്തേക്കിറങ്ങാൻ പേടിയാണെന്ന് വണ്ടിപ്പെരിയാറിലെ ആറു വയസ്സുകാരിയുടെ പിതാവ്


ഇടുക്കി : വണ്ടിപ്പെരിയാറില്‍ കൊല്ലപ്പെട്ട ആറു വയസ്സുകാരിയുടെ നീതിക്ക് വേണ്ടിയുള്ള നിയമപോരാട്ടം അട്ടിമറിക്കുന്നതായി ആരോപണം. മകള്‍ക്ക് നീതി ലഭിക്കുന്നതിനായുള്ള നിയമ പോരാട്ടങ്ങള്‍ അട്ടിമറിക്കാനാണ് തനിക്കെതിരെ കേസെടുത്തതെന്ന് ആറ് വയസുകാരിയുടെ പിതാവ് പ്രതികരിച്ചു.

കേസില്‍ കോടതി വെറുതെ വിട്ട അർജുന്റെ ബന്ധു, പാല്‍രാജിനെ കയ്യേറ്റം ചെയ്തെന്ന പരാതിയിലാണ് വണ്ടിപ്പെരിയാർ പൊലീസ് കേസെടുത്തത്.

വണ്ടിപ്പെരിയാറിലെ ആറ് വയസുകാരിയുടെ പിതാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ പിടിയിലായതിന് പിന്നാലെയാണ് പ്രതി പാല്‍രാജ് പൊലീസില്‍ പരാതി നല്‍കിയത്. തന്നെ മർദിച്ചുവെന്നാണ് പരാതി. പീരുമേട് കോടതിയുടെ നിർദേശപ്രകാരമാണ് പൊലീസ് കേസെടുത്തത്. 

ആറ് വയസുകാരിയുടെ പിതാവ് മനഃപൂർവം ആക്രമിച്ചെന്നും പ്രതിരോധിക്കാൻ ശ്രമിച്ചപ്പോഴാണ് കുത്തേറ്റതെന്നുമാണ് പാല്‍ രാജ് മൊഴി നല്‍കിയത്. എന്നാല്‍ മകള്‍ക്ക് വേണ്ടിയുള്ള നിയമ പോരാട്ടം അട്ടിമറിക്കാനാണ് ശ്രമമെന്ന് പിതാവ് പ്രതികരിച്ചു.

Post a Comment

0 Comments