സ്വന്തം ലേഖകൻ
തിരുവനന്തപുരം : കമലേശ്വരത്ത് സുഹൃത്തിനെ വെട്ടിക്കൊലപ്പെടുത്തി യുവാവ്. കമലേശ്വരം സ്വദേശി സുജിത്താണ് മരിച്ചത്. പൂന്തുറ സ്വദേശി ജയനാണ് സുജിത്തിനെ കൊലപ്പെടുത്തിയത്. പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു.
മദ്യപാനത്തിടെയുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. കഴിഞ്ഞദിവസം രാത്രിയാണ് സംഭവം നടന്നത്. കൊലപാതക വിവരം പ്രതിയായ ജയൻ തന്നെയാണ് പോലീസിനെ അറിയിച്ചത്. കൊല്ലപ്പെട്ട സുജിത്തിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
0 Comments