banner

കായംകുളത്ത് രണ്ട് വ്യത്യസ്ത സ്ഥലങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ രണ്ടുപേർ മരിച്ചു; കൃഷ്ണപുരത്ത് മരിച്ചത് തൃക്കുന്നപ്പുഴ സ്വദേശി അബ്ദുൾ റഷീദ്; ഭഗവതിപ്പടയിൽ ജീവൻ നഷ്ടമായത് പെരിങ്ങാനം സ്വദേശി മിനിക്കും


സ്വന്തം ലേഖകൻ
ആലപ്പുഴ : കായംകുളത്ത് രണ്ട് വ്യത്യസ്ത സ്ഥലങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ രണ്ടുപേർ മരിച്ചു. കൃഷ്ണപുരം മുക്കടയിൽ പിക്ക്അപ്പ് വാനും സ്‌കൂട്ടറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. തൃക്കുന്നപ്പുഴ സ്വദേശി അബ്ദുൾ റഷീദ്(60) ആണ് മരിച്ചത്. രാവിലെ ഏഴിനായിരുന്നു അപകടം.

രാവിലെ 10ഓടെ ഭഗവതിപ്പടയിലാണ് രണ്ടാമത്തെ അപകടം നടന്നത്. ഇവിടെ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് പെരിങ്ങാനം സ്വദേശി മിനി(50) ആണ് മരിച്ചത്. മൃതദേഹങ്ങൾ ആശുപത്രിയിലക്കു മാറ്റി.

Post a Comment

0 Comments