സ്വന്തം ലേഖകൻ
ബൈക്കും കാറും കൂട്ടിയിടിച്ച അപകടത്തിൽ യുവാവ് മരിച്ചു. ബൈക്ക് ഓടിക്കുകയായിരുന്ന യുവാവാണ് മരിച്ചത്. തിരുവനന്തപുരം തോന്നയ്ക്കലിന് സമീപമാണ്അപകടമുണ്ടായത്. സ്വകാര്യ കമ്പനി ജീവനക്കാരനായ കടയ്ക്കാവൂര്‍ സ്വദേശി ആദിത്യനാണ് മരിച്ചത്.
ബൈക്കിൽ കൂടെ ഉണ്ടായിരുന്ന ആളെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
അമിത വേഗതയിലുള്ള ബൈക്ക് നിയന്ത്രണം വിട്ട് കാറിലേയ്ക്ക് ഇടിച്ചു കയറുകയായിരുന്നു എന്നാണ് ദൃക്സാക്ഷികൾ പറഞ്ഞത്.
0 Comments