സ്വന്തം ലേഖകൻ
2025-ഓടെ യൂറോപ്യൻ രാജ്യങ്ങളിലും അമേരിക്കയിലുമായി ലക്ഷക്കണക്കിന് നഴ്‌സുമാർക്ക് അവസരങ്ങളുണ്ടാകും. ജർമനിയിൽമാത്രം ഒന്നരലക്ഷത്തോളം നഴ്‌സുമാർക്ക് അവസരമുണ്ടാകുമെന്ന് നോർക്ക റൂട്‌സ് പറയുന്നു.
ലോകാരോഗ്യസംഘടനയുടെ കണക്കുകളനുസരിച്ച് യൂറോപ്യൻ യൂണിയനിലെ 13 രാജ്യങ്ങളിൽ 40 ശതമാനത്തിലേറെ നഴ്‌സുമാരും 55 വയസ്സ് കഴിഞ്ഞവരാണ്. അഞ്ചുവർഷത്തിനകം ഈ നഴ്‌സുമാരിൽ ബഹുഭൂരിപക്ഷവും ജോലിവിടും. അമേരിക്കയിൽ 25 ശതമാനത്തോളം നഴ്‌സുമാരും 55 പിന്നിട്ടവരാണ്.
ഇറ്റലി, യു.കെ, അയർലൻഡ്, ലക്‌സംബർഗ്, ഫ്രാൻസ്, ഡെൻമാർക്ക്, നെതർലൻഡ്‌സ്, സ്വിറ്റ്‌സർലൻഡ്, നോർവേ എന്നീ യൂറോപ്യൻ രാജ്യങ്ങളാണ് ജർമനിക്കു പുറമേ കൂടുതൽ നഴ്‌സുമാർക്ക് അവസരം നൽകുന്ന രാജ്യങ്ങൾ.
0 Comments