banner

ഒരു വയസുകാരിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം!, കസ്റ്റഡിയിലെടുത്ത അമ്മയെ പൊലീസ് വിട്ടയച്ചു, മരണകാരണം പുറത്ത്


സ്വന്തം ലേഖകൻ
പാലക്കാട് : ഷൊർണൂരിൽ ഒരു വയസ്സുള്ള കുഞ്ഞിന്റെ മരണകാരണം ഹൃദയസ്തംഭനമെന്ന് പൊലീസ്. സംഭവത്തിൽ കുഞ്ഞിന്റെ അമ്മ നിരപരാധിയെന്ന് പൊലീസ് അറിയിച്ചു.

പാലക്കാട് ഷൊർണൂരിൽ ഇന്ന് രാവിലെയാണ് പെൺകുഞ്ഞിനെ മരിച്ച നിലയിൽ അമ്മ ആശുപത്രിയിലെത്തിച്ചത്. അമ്മയെ ഷൊർണൂർ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. അമ്മയെ ചോദ്യം ചെയ്തതിന് ശേഷം വിട്ടയച്ചതായും പൊലീസ് വ്യക്തമാക്കി.

Post a Comment

0 Comments