തൃക്കരുവ : പ്രസിഡൻറ് അല്ല നോട്ടീസിൽ ഫോട്ടോ വയ്ക്കുന്നത് നിലവിലുള്ള പ്രോട്ടോകോൾ എന്താണ് അത് അനുസരിക്കുക എന്നതുമാത്രമാണ് പ്രസിഡന്റിന്റെയും പ്രസിഡൻറ് സരസ്വതി രാമചന്ദ്രൻ നയിക്കുന്ന ഭരണസമിതിയുടെയും ജോലി ഇതിനൊക്കെ പരാതിയുള്ളവർ വിവരാവകാശം വഴി ഉത്തരവുകൾ എടുക്കുകയാണ് വേണ്ടതെന്നും വെല്ലുവിളിക്കുക പരിഹാരമല്ലെന്നും തൃക്കരുവ ഗ്രാമപഞ്ചായത്ത് അംഗവും കോൺഗ്രസ് നേതാവുമായ ഡാഡു കോടിയിൽ.
എന്തായാലും ഒരു കാര്യം ഉറപ്പു നൽകുന്നു അടുത്ത ഗ്രാമപഞ്ചായത്തിലെ ബിജെപി അംഗങ്ങളുടെ ദുരവസ്ഥ ഈ ഭരണസമിതിക്ക് കീഴിൽ തൃക്കരുവയിൽ ബിജെപി അംഗങ്ങൾക്ക് ഉണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അഷ്ടമുടി ലൈവ് പ്രസിദ്ധീകരിച്ച വാർത്തയോട് പ്രതികരിക്കവേയാണ് ആരോപണങ്ങൾക്ക് അടിത്തറയില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയത്.
0 Comments