സ്വന്തം ലേഖകൻ
കുറുവാദ്വീപിലെ വാച്ചറായ പോളിന്റെ ജീവൻ നഷ്ടപ്പെട്ടത് ചികിത്സയിലെ വീഴ്ച മൂലമാണെന്ന് ആവർത്തിച്ച് കുടുംബം. ശസ്ത്രക്രിയ നടത്തിയാണ് മാനന്തവാടി മെഡിക്കൽ കോളജിൽ നിന്ന് കോഴിക്കോട്ടേക്ക് കൊണ്ടുപോയതെന്ന രീതിയിൽ വാർത്തകൾ കണ്ടു. അത് തീർത്തും തെറ്റാണെന്ന് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പോളിൻറെ മകൾ സോന പറഞ്ഞു.
ഇനി ഒരാൾക്കും അച്ഛനെ നഷ്ടപ്പെടരുതെന്നും തന്റെ ഗതി ആർക്കും വരരുതെന്നും മാനന്തവാടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷിന്റെ മകൾ പറഞ്ഞിരുന്നു.എന്നാൽ ഏഴാം ദിവസം ഞാൻ കരഞ്ഞു. വയനാട് ജില്ലാ കലക്ടർ ഇതുവരെ തിരിഞ്ഞുനോക്കിയിട്ടില്ല. ഒരു ജീവനായിരുന്നു അവിടെ തുടിച്ചിരുന്നത്. ഒരു പട്ടിയുടെയും പൂച്ചയുടെയും ജീവനുള്ള വില പോലും പപ്പക്ക് കിട്ടിയില്ല. ജീവന് വേണ്ടി മല്ലിടുകയായിരുന്നു എന്റെ പപ്പ. ഒരു രാഷ്ട്രീയ പ്രവർത്തകനോ മന്ത്രിയോ ആയിരുന്നെങ്കിൽ ഇങ്ങനെ സംഭവിക്കുമായിരുന്നോ..അയാൾക്ക് വേണ്ട ചികിത്സ കൊടുക്കില്ലേ..കോഴിക്കോടല്ല,വേറെ എവിടെ വേണമെങ്കിലും എത്തിക്കും. ഇവിടെ കിട്ടാത്ത മരുന്ന് പോലും എത്തിക്കും
അങ്ങനെയൊരു ശസ്ത്രക്രിയ നടന്നിട്ടില്ലെന്ന് എനിക്ക് ഉറപ്പാണ്. വാരിയെല്ലിന് പൊട്ടലുണ്ട്..അതുകൊണ്ട് ശ്വാസകോശത്തിന് പ്രശ്‌നമുണ്ടെന്നും ആന്തരിക രക്തസ്രാവമുണ്ടെന്നുമാണ് ഡോക്ടർമാർ എന്നോട് പറഞ്ഞത്. ഒരു കെട്ടിടം ഉണ്ടാക്കി വയനാട് മെഡിക്കൽ കോളജ് എന്ന പേര് കൊടുത്തു എന്നല്ലാതെ വേറെ ഒരു ഗുണവും അതുകൊണ്ട് ഉണ്ടായിട്ടില്ല’.
കഴിഞ്ഞ ദിവസമാണ് കാട്ടാനയുടെ ആക്രമണത്തില്‍ പോളിന് ഗുരുതരമായി പരുക്കേറ്റത്. ആക്രമണത്തെ തുടർന്ന് ആന്തരിക രക്തസ്രാവം ഉണ്ടായിരുന്നു.
കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലായിരുന്നു മരണം. കാട്ടാനയെ കണ്ട് ഭയന്നോടിയ പോൾ വീഴുകയും ആന ചവിട്ടുകയുമായിരുന്നു. പോളിന്റെ വാരിയെല്ലിന് പൊട്ടലുണ്ടായി. പോളിന്റെ ചികിത്സയ്‌ക്കായി എയർ ലിഫ്റ്റ്ങ്ങ് ഉൾപ്പെടെയുള്ള ക്രമീകരണങ്ങള്‍ സജ്ജമാക്കിയതായി വനം മന്ത്രി നേരത്തെ പറഞ്ഞിരുന്നു.
കുറുവാ ദ്വീപ് വനസംരക്ഷണ സമിതി (വി.എസ്.എസ്) ജീവനക്കാരനായ പോള്‍ ജോലിക്കായി പോകുന്ന വഴി ആനക്കൂട്ടത്തിന് മുന്നില്‍പ്പെടുകയായിരുന്നു. തുടര്‍ന്ന് ഭയന്നോടിയപ്പോള്‍ താന്‍ കമിഴ്ന്ന് വീണെന്നും പുറകെ വന്ന കാട്ടാന നെഞ്ചിൽ ചവിട്ടിയെന്നുമാണ് പോള്‍ പറഞ്ഞത്.
സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ സഹപ്രവര്‍ത്തകരാണ് പോളിനെ പരിക്കുകളോടെ മാനന്തവാടി മെഡിക്കല്‍ കോളേജിലെത്തിച്ചത്. പിന്നാലെ പോളിന്‍റെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. വയനാട്ടിൽ ഈ വർഷം മാത്രം 3 പേരാണ് കാട്ടാന ആക്രമണത്തിൽ മരിച്ചത്.
0 Comments