Latest Posts

അഷ്ടമുടി സരോവരം ആയൂർവേദ റിസോർട്ടിന് നോട്ടീസ്!, കായലിനോട് ചേർന്ന അനധികൃത നിർമ്മാണം ഉടൻ പൊളിച്ചു മാറ്റണമെന്ന് പഞ്ചായത്ത്, ഗുരുതര കണ്ടെത്തൽ


എ. തുളസീധരക്കുറുപ്പ്
അഷ്ടമുടി : സരോവരം ആയൂർവേദ റിസോർട്ടിലെ അനധികൃത നിർമ്മാണങ്ങൾ പൊളിച്ചു മാറ്റാൻ ആവശ്യപ്പെട്ട് തൃക്കരുവ ഗ്രാമപഞ്ചായത്ത് സെക്രട്ടറി. കോസ്റ്റൽ റെഗുലേഷൻ സോൺ (സി.ആർ.ഇസെഡ്.) ലംഘിച്ചതായി കണ്ടെത്തിയതിന് പിന്നാലെയാണ് ഗ്രാമപഞ്ചായത്ത് സെക്രട്ടറി ജോയ് മോഹൻ റിസോർട്ട് ഉടമയ്ക്ക് കർശന നിർദ്ദേശത്തോടെ നോട്ടീസ് നൽകിയത്. 2002 മുതൽ റാംസർ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള കായലാണ് അഷ്ടമുടിക്കായൽ. ഇതിനിടെ,  തൃക്കരുവ ഗ്രാമപഞ്ചായത്ത് സെക്രട്ടറി സരോവരത്തിന് കൈമാറിയ കത്ത് അഷ്ടമുടി ലൈവിന് ലഭിച്ചു.

സരോവരത്തിന്റെ ഉടമകൾ ഈ കായലിനോട് ചേർന്ന് അനധികൃതമായ നിർമ്മാണം നടത്തിയെന്ന് പഞ്ചായത്ത് അന്വേഷണത്തിൽ കണ്ടെത്തിയതായാണ് കത്തിൽ സൂചിപ്പിക്കുന്നത്. അഷ്ടമുടി സ്വദേശിയായ വിവരവകാശ പ്രവർത്തകനാണ് സരോവരത്തിനെതിരെ ഗുരുതര ആരോപണങ്ങൾ ഉൾപ്പെടുത്തി പഞ്ചായത്തിനെ സമീപിച്ചത്. ഈ പരാതി പരിശോധിച്ച പഞ്ചായത്ത് അന്വേഷണത്തിന് വിടുകയും അന്വേഷണ റിപ്പോർട്ടിൻ പ്രകാരം നടപടി എടുക്കുകയും ആയിരുന്നുവെന്നാണ് ലഭ്യമാകുന്ന വിവരം.

0 Comments

Headline