സ്വന്തം ലേഖകൻ
പത്തനംതിട്ട : ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ എൻജിനീയറിംഗ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. അടൂർ മേലോട് സ്വദേശി ആർ. റെനിമോൻ (20) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് 5 മണിയോടെ പറക്കോട് ജംഗ്ഷന് സമീപത്ത് വച്ചായിരുന്നു അപകടം.
ബസിന്റെ ടയർ യുവാവിന്റെ തലയിലൂടെ കയറി ഇറങ്ങിയതാണ് മരണ കാരണം. ഇൻക്വസ്റ്റ് നടപടികളും ശാസ്ത്രീയ പരിശോധനകളും നാളെ നടക്കുമെന്ന് പോലീസ് അറിയിച്ചു. അടൂർ എസ്.എൻ.ഐ.ടിയിലെ രണ്ടാം വർഷ എൻജിനീയറിംഗ് വിദ്യാർത്ഥിയായിരുന്നു റെനി മോൻ. ക്ലാസ് കഴിഞ്ഞ് തിരികെ അടൂരിലേക്ക് വരുമ്പോഴായിരുന്നു അപകടം സംഭവിച്ചത്.
അതേസമയം, പാലക്കാട് തൃത്താലയിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാറും ഓട്ടോറിക്ഷകളും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ തൃത്താലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കർണ്ണാടക സ്വദേശികളായ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാറും പാസഞ്ചർ ഓട്ടോറിക്ഷയും പെട്ടി ഓട്ടോറിക്ഷയും തമ്മിൽ കൂട്ടിയിടിച്ചായിരുന്നു അപകടം.
0 Comments