കൊല്ലം : രാജ്യത്തിൻ്റെ വീണ്ടെടുപ്പിന് എന്ന പ്രമേയത്തിൽ എസ്ഡിപിഐ സംസ്ഥാന പ്രസിഡൻ് മൂവാറ്റുപ്പുഴ അഷറഫ് മൗലവി നയിക്കുന്ന ജന മുന്നേറ്റ യാത്രയുടെ പ്രചരണാർത്ഥം നാളെ മുതൽ മണ്ഡലം തലങ്ങളിൽ പ്രചരണ ജാഥ നടക്കുമെന്ന് ജില്ലാ നേതൃത്വം. ഭരണഘടന സംരക്ഷിക്കുക, ജാതി സെൻസസ് നടപ്പിലാക്കുക, പൗരാവകാശ വിരുദ്ധ നിയമങ്ങൾ പിൻവലിക്കുക, ഫെഡറിലിസം കാത്തുസൂക്ഷിക്കുക, തൊഴിലില്ലായ്മ പരിഹരിക്കുക, കർഷക ദ്രോഹ നയങ്ങൾ തിരുത്തുക, എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഫെബ്രുവരി 16 ന് കാസകോട് നിന്നും ആരംഭിച്ച ജന മുന്നേറ്റ യാത്ര ആരംഭിച്ചതെന്നും നേതൃത്വം വ്യക്തമാക്കി.
29 ന് കൊല്ലം ജില്ലയിൽ എത്തിച്ചേരുന്നത് വമ്പിച്ച സ്വീകരണമാണ് കൊല്ലം ജില്ല കമ്മിറ്റി ഒരിക്കിയിട്ടുള്ളതെന്നും നൂറുകണക്കിന് വാഹന ജാഥയുടെ അകമ്പടിയോടെ ജന മുന്നേറ്റ യാത്ര കേരളപുരത്ത് നിന്നും ആരംഭിച്ച് ചിന്നക്കട പള്ളിമുക്ക് മേവറം അയത്തിൽ വഴി കണ്ണനല്ലൂർ ജംഗഷനിൽ സമാപിക്കുമെന്നും കൊല്ലം ജില്ലാ തല സമാപന സമ്മേളനം എസ്ഡിപിഐ ദേശീയ പ്രവർത്തക സമിതി അംഗം സദാശിവ തൃപാഠി ഉദ്ഘാടനം ചെയ്യുമെന്നും ജില്ലാ നേതൃത്വം പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു.
എസ്ഡിപിഐ കൊല്ലം ജില്ലാ പ്രസിഡൻ്റ് ലത്തീഫ് കരുനാഗപ്പള്ളി അദ്ധ്യക്ഷത വഹിക്കും സംസ്ഥാന ജനറൽ സെക്രട്ടറി റോയ് അറയ്ക്കൽ, സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരൻ പള്ളിയ്ക്കൽ തുടങ്ങി സംസ്ഥാന ജില്ലാ നേതാക്കളും സമ്മേളനത്തിൽ സംസാരിക്കുമെന്ന് കൊല്ലം ജില്ലാ ജനറൽ സെക്രട്ടറി റിയാസ് കണ്ണനല്ലൂർ വാർത്തക്കുറിപ്പിലൂടെ വ്യക്തമാക്കി.
0 Comments