banner

കൊല്ലം ജില്ലാ ആശുപത്രി സൂപ്രണ്ടിനെ ഉപരോധിച്ച് യുവമോർച്ച!, ന്യൂറോ ഓ.പി. ദിവസം കൂട്ടണമെന്നും പ്രവർത്തനരഹിതമായ ഓപ്പറേഷൻ തീയറ്റർ ഉപയോഗത്തിന് സജ്ജമാക്കണമെന്നും ആവശ്യം, അനുകൂല നടപടി


കൊല്ലം : യുവമോർച്ച ജില്ലാ പ്രസിഡണ്ട്  പ്രണവ് താമരക്കുളത്തിന്റെ നേതൃത്വത്തിൽ ജില്ലാ ആശുപത്രിയിലെ ന്യൂറോ ഓ.പി. രണ്ട് ദിവസം എന്നുള്ളത് മൂന്ന് ദിവസം ആക്കുന്നതിനു വേണ്ടിയും, പ്രവർത്തനരഹിതമായ ഓപ്പറേഷൻ തീയറ്റർ എത്രയും പെട്ടെന്ന് തുറന്നു പ്രവർത്തിപ്പിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ടും  ജില്ലാ മെഡിക്കൽ സൂപ്രണ്ടിനെ ഉപരോധിച്ചു.
കൊല്ലം ജില്ലാ ആശുപത്രിയിൽ മരുന്നുകളില്ലാതെയും, ചികിത്സയില്ലാതെയും, ഓപ്പറേഷൻ തിയേറ്റർ പ്രവർത്തനം ഇല്ലാതെയും, രോഗികൾ വലഞ്ഞിട്ടും വേണ്ട നടപടികൾ ഒന്നും തന്നെ കൊല്ലം ജില്ല ആശുപത്രി അധികാരികളോ കൊല്ലം ജില്ലാ ഡി.എം.ഒ എടുക്കുന്നില്ല എന്നുള്ളത് ഭയാനകമായ ആശങ്കയാണെന്നു  യുവമോർച്ച ജില്ലാ പ്രസിഡന്റ് പ്രണവ് താമരക്കുളം ആരോപിച്ചു.  തുടർന്ന് ഇപ്പോൾ തിങ്കൾ വ്യാഴം എന്നീ രണ്ട് ദിവസങ്ങളിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന  ന്യൂറോ ഒ.പി.  മൂന്ന് ദിവസം ആക്കാൻ വേണ്ടിയുള്ള നടപടികൾ സ്വീകരിക്കാമെന്നും,  ഓപ്പറേഷൻ തീയേറ്ററിന്റെ അറ്റകുറ്റ പണികൾ തീർത്തുകൊണ്ട് മൂന്നാഴ്ചയ്ക്കകം പ്രവർത്തിപ്പിക്കാം എന്നുള്ള സൂപ്രണ്ടിന്റെ ഉറപ്പിൻ മേലും യുവമോർച്ച പ്രവർത്തകർ ഉപരോധം അവസാനിപ്പിച്ചു. യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറി ഗോപകുമാർ യു, ജില്ലാ സെക്രട്ടറി ബിനു അക്കരവിള,സോഷ്യൽ മീഡിയ കൺവീനർ വിഷ്ണു അനിൽ, ജില്ലാ കമ്മിറ്റി അംഗം അനന്ദു കണ്ടച്ചിറ  മണ്ഡലം പ്രസിഡന്റുമാരായിട്ടുള്ള ബിനോയ് മാത്യൂസ്, ശബരിനാഥ്, ബിനു ആലാട്ടു കാവ്, ജിത്തു ഭാരവാഹികൾ ആയിട്ടുള്ള ആദിത്യൻ, അനന്തു, എന്നിവർ നേതൃത്വം കൊടുത്തു.

Post a Comment

0 Comments