banner

12 വയസുകാരനെ വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ കാണാതായി!, ധരിച്ചിരുന്നത് നീല ഫുൾ കൈ ഷർട്ടും നീലയും ബ്രൗൺ നിറത്തിലുമുള്ള ട്രാക് പാന്റ്സും, പൊലീസ് അന്വേഷണം പുരോഗമിക്കുന്നു


സ്വന്തം ലേഖകൻ
തിരുവനന്തപുരം : കിള്ളിപ്പാലത്ത് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന 12 വയസുകാരനെ കാണാതായി. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. തേരകം സ്വദേശി ഗൗതം എന്ന കുട്ടിയെയാണ് കാണാതായത്. 

പൊലീസും നാട്ടുകാരും പലയിടത്തായി തിരച്ചിൽ നടത്തുന്നുണ്ട്. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കേയാണ് കുട്ടിയെ കാണാതായതെന്നാണ് വീട്ടുകാർ പൊലീസിനോട് പറഞ്ഞത്. 

കാണാതാകുമ്പോൾ നീല ഫുൾ കൈ ഷർട്ടും നീലയും ബ്രൗൺ നിറത്തിലുമുള്ള ട്രാക് പാന്റ്സുമാണ് കുട്ടി ധരിച്ചിരുന്നത്. സംഭവത്തിൽ തിരുവനന്തപുരം ഫോർട്ട് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

إرسال تعليق

0 تعليقات