banner

ഒരു ലക്ഷത്തിലധികം മീറ്ററുകൾ കേടായിക്കിടക്കുന്നു!, കേരളത്തിൻ്റെ മീറ്റർ നിർമ്മാണം അനിശ്ചിതത്വത്തിൽ, കെഎസ്ഇബിയുടെ വിവരവകാശ മറുപടി ഇങ്ങനെ


സ്വന്തം ലേഖകൻ
തിരുവനന്തപുരം : കേരളത്തിൽ വീടുകളിലും സ്ഥാപനങ്ങളിലുമായി ആകെയുള്ള 1.35 കോടി മീറ്ററുകളിൽ 1,42,072 മീറ്ററുകൾ പ്രവർത്തനരഹിതം. ഇവയിൽ 22,814 എണ്ണം കേടായിട്ട് ഒരു വർഷത്തിലേറെയായി. വിവരാവകാശ ചോദ്യത്തിനു മറുപടിയായാണ് കെഎസ്ഇബി ഇക്കാര്യം അറിയിച്ചത്.

കേടാതായതിൽ 21,635 മീറ്ററുകൾ സ്ഥാപനങ്ങളിലേതാണ്. വിവരാവകാശ ചോദ്യത്തിന് മറുപടിയായാണ് കെഎസ്ഇബി ഇക്കാര്യം അറിയിച്ചത്. വൈദ്യുതി മീറ്ററുകളുടെ ലഭ്യത കുറവാണ് ഇവ മാറ്റുന്നതിനുള്ള തടസമെന്നാണ് കെഎസ്ഇബി നൽകുന്ന വിശദീകരണം.

രാഷ്ട്രീയ എതിർപ്പിന്റെ കൂടെ ഭാഗമായി കേന്ദ്രത്തിന്റെ സ്മാർട് മീറ്റർ പദ്ധതിയിൽനിന്നു പിന്മാറിയ കേരളം സ്വന്തം നിലയിൽ സ്മാർട് മീറ്റർ നിർമിക്കുമെന്നു പറഞ്ഞെങ്കിലും ഉടൻ നടക്കാനിടയില്ല. കേരളം ആദ്യം നൽകിയ പദ്ധതി പ്രകാരം 1.50 ലക്ഷം സ്മാർട് മീറ്റർ കേന്ദ്രം അനുവദിച്ചപ്പോഴാണ് പദ്ധതിയിൽനിന്നു പിന്നാക്കം പോയത്.

വിവിധ സംസ്ഥാനങ്ങൾക്കു കേന്ദ്രം നൽകിയ 11 കോടി സ്മാർട് മീറ്ററുകൾ സ്ഥാപിച്ചുകഴിഞ്ഞു. 2025ന് അകം പദ്ധതിയിൽ പങ്കാളികളാകാത്ത സംസ്ഥാനങ്ങൾക്ക് വൈദ്യുതി മേഖലയിൽ കേന്ദ്ര ഗ്രാന്റ് ലഭിക്കില്ല.

Post a Comment

0 Comments