banner

വർക്കല ഫ്‌ളോട്ടിങ് ബ്രിഡ്ജിൽ അപകടം ! ശക്തമായ തിരയിൽ കൈവരികൾ തകർന്ന് സഞ്ചാരികൾ കടലിൽ വീണു ! 15 പേർക്ക് പരിക്ക് രണ്ട് പേരുടെ നില ഗുരുതരം

സ്വന്തം ലേഖകൻ
വര്‍ക്കല ബീച്ചിലെ ഫ്ലോട്ടിങ് ബ്രിഡ്ജിലുണ്ടായ അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്ക്. കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെ 15 സഞ്ചാരികൾക്ക്പരിക്കറ്റു. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണെന്നാണ് വിവരം. ശക്തമായ തിരയില്‍ പെട്ട് ഫ്ലോട്ടിങ് ബ്രിഡ്ജിന്‍റെ കൈവരി തകരുകയായിരുന്നു. 

ഇതോടെ ആടിയുലഞ്ഞുകൊണ്ടിരുന്ന ബ്രിഡ്ജിൽ നിന്നവർക്ക് പിടിച്ചു നിൽക്കാൻ മറ്റൊന്നുമുണ്ടായിരുന്നില്ല. ശക്തമായി തിരമാല വീണ്ടും അടിച്ചതോടെ ഫ്ലോട്ടിങ് ബ്രിഡ്ജിലുണ്ടായിരുന്നവര്‍ കടലിലേക്ക് വീണു. ഇതര സംസ്ഥാനക്കാരായ സഞ്ചാരികളും അപകടസമയത്ത് ബ്രിഡ്ജിലുണ്ടായിരുന്നു.

ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നെങ്കിലും തിര ശക്തമായി ആഞ്ഞടിച്ചതോടെ കടലില്‍ വീണവര്‍ക്ക് പെട്ടെന്ന് കരയിലേക്ക് എത്താനായില്ല. ഉടനടി തന്നെ സുരക്ഷാ ജീവനക്കാര്‍ കടലില്‍ വീണവരെ പുറത്തെത്തിച്ചു. ഇവരെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി.

Post a Comment

0 Comments