ഏറ്റവും ദൈർഘ്യമേറിയ പി.എസ്.സി പഠന ക്ലാസ് എന്ന ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്സ് ഇനി പ്രമുഖ പി.എസ്.സി അധ്യാപകൻ പ്രദീപ് മുഖത്തലയ്ക്ക്. 24 മണിക്കൂർ തുടർച്ചയായി ഇടവേളകളില്ലാതെ നടത്തിയ പഠന ക്ലാസിലൂടെയാണ് പ്രദീപ് മുഖത്തലയ്ക്ക് പുതിയ നേട്ടം കൈവരിക്കാനായത്. കഴിഞ്ഞ 14 വർഷമായി സൗജന്യമായാണ് മുഖത്തലയിലെ സ്വവസതിയിൽ പ്രദീപ് ഉദ്യോഗാർത്ഥികൾക്ക് പി.എസ്.സി ക്ലാസ് എടുക്കുന്നത്. ജീവകാരുണ്യ മേഖലയിൽ ഉൾപ്പെടെ സജീവ സാന്നിധ്യമായ പ്രദീപ് പരിശീലിപ്പിച്ച നിരവധി ഉദ്യോഗാർത്ഥികൾ ഇതിനകം ഇന്ന് സർക്കാർ സർവീസിലുള്ളത്.
കേരള പി.എസ്.സി പരീക്ഷകളിലെ വിവിധ വിഷയങ്ങൾ പഠിപ്പിക്കുന്ന റെക്കോർഡ് ബ്രേക്കിംഗ് ക്ലാസിൽ ആയിരകണക്കിന് ഉദ്യോഗാർത്ഥികളാണ് പങ്കെടുത്തത്. മാർച്ച് 9ന് ഉച്ചയ്ക്ക് 2 മണിയ്ക്ക് ആരംഭിച്ച സെഷൻ അടുത്തദിവസം ഉച്ചയ്ക്ക് 2 മണി വരെ നീണ്ടുനിന്നു. വിവിധ സെഷനുകളോട് അനുബന്ധിച്ച് ഉദ്യോഗാർത്ഥികൾക്ക് സംശയങ്ങൾ പങ്കുവെയ്ക്കാനും പരിപാടിയിൽ അവസരം ഉണ്ടായിരുന്നു. പ്രമുഖ എഡ്യൂക്കേഷൻ ആപ്പിന്റെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
0 Comments