banner

ദക്ഷിണാഫ്രിക്കയിൽ വൻ അപകടം!, മലയിടുക്കിലേക്ക് ബസ് മറിഞ്ഞ് തീപിടിച്ചു, 8 വയസുള്ള കുട്ടി ഒഴികെ ബാക്കി 45 പേരും മരിച്ചു


സ്വന്തം ലേഖകൻ
കേപ്ടൗണ്‍ : ദക്ഷിണാഫ്രിക്കയിൽ ബസ് മലയിടുക്കിലേക്ക് മറിഞ്ഞ് തീപിടിച്ച് 45 പേർ മരിച്ചു. ബസിലുണ്ടായിരുന്ന 8 വയസുള്ള കുട്ടി മാത്രമാണ് രക്ഷപ്പെട്ടത്. ഗുരുതര പരിക്കുകളോടെ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ബോട്‍സ്വാന തലസ്ഥാനമായ ഗബൊറോണിൽനിന്ന് ദക്ഷിണാഫ്രിക്കയിലെ മൊറിയ നഗരത്തിൽ ഈസ്റ്ററിനോട് അനുബന്ധിച്ചുള്ള പ്രാർത്ഥനക്കായി വന്നവരാണ് അപകടത്തിൽപ്പെട്ടത്. 

പാലത്തിന്‍റെ കൈവരിയിൽ ഇടിച്ച് താഴേക്ക് പതിച്ച ബസ് നിലം തൊട്ടതോടെയാണ് തീ പടർന്നത്. അവശിഷ്ടങ്ങൾക്കിടെയിൽനിന്ന് മൃതദേഹങ്ങളെല്ലാം വീണ്ടെടുക്കാൻ കഴിഞ്ഞിട്ടില്ല.

Post a Comment

0 Comments