banner

കുടുംബം നോക്കാൻ വേണ്ടിയാണ് അവൾ ജോലി വിട്ടത്!, ഭാര്യയ്ക്ക് 50000 രൂപ ശമ്പളം കൊടുത്തിരുന്നതായി നടൻ ജോയ് മാത്യു


സ്വന്തം ലേഖകൻ
നടനായും സംവിധായകനായും തിരക്കഥാകൃത്തായുമെല്ലാം വളരെക്കാലമായി മലയാള സിനിമയുടെ ഭാ​ഗമാണ് ജോയ് മാത്യു. സിനിമയിലായാലും ജീവിതത്തിലായാലും നിലപാടിന്റെ കാര്യത്തിലും ജോയ് മാത്യു ഒരിക്കലും മുഖം നോക്കിയിട്ടില്ല.

വര്‍ഷങ്ങള്‍ക്ക് മുന്‍പേ വീട്ടമ്മയായി മാറിയ ഭാര്യയ്ക്ക് പ്രതിഫലം കൊടുക്കുന്ന വ്യക്തിയാണ് നടന്‍. ഇതിന് പിന്നിലെ കാരണമെന്താണെന്നും നടൻ പറയുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പേ ആണ്‍, പെണ്‍ സൗഹൃദങ്ങള്‍, പ്രണയങ്ങള്‍, തൊഴിലിടങ്ങള്‍, ദാമ്പത്യം, എന്നിവിടെയെല്ലാമുള്ള ബന്ധങ്ങള്‍ ജനാധിപത്യമായിരിക്കണം എന്ന ചിന്തയില്‍ നിന്നാകാം ആ തീരുമാനത്തിലേക്ക് എത്തിയത്.

‘ഞാൻ എന്റെ ഭാര്യയെ എത്രത്തോളം സ്നേഹിക്കുന്നുവെന്ന് എനിക്ക് അറിയില്ല. കുടുംബത്തിന്റെ എല്ലാ കാര്യങ്ങളും നോക്കുന്നത് അവളാണ്. എന്റെ ഇല്ലായ്മകൾ അറിഞ്ഞ് കൂടെ നിന്നയാളാണ്. ഭാര്യക്ക് കൃത്യമായി ഒരു അമ്പതിനായിരം രൂപ സാലറി കൊടുക്കുന്ന ആളായിരുന്നു ഞാൻ. ആ ഒരു തീരുമാനത്തിലേക്ക് എത്തുന്നത് അവൾക്ക് ജോലി ഇല്ലാത്ത സമയമാണ്.’ ‘അവൾക്ക് ദുബായിൽ എന്നെക്കാളും നല്ല ജോലി ഉണ്ടായിരുന്നു. എന്നാൽ കുടുംബം നോക്കാൻ വേണ്ടിയാണ് അവൾ അത് വിടുന്നത്. ഈ അമ്പതിനായിരം രൂപ അവൾ ഫുഡ് അടിച്ച് തീർക്കുകയല്ല…. വീട്ടിലെ എല്ലാ കാര്യങ്ങളും ചെയ്യുന്നത് അവളാണ്

Post a Comment

0 Comments