banner

കൊല്ലത്ത് പ്രേമചന്ദ്രൻ പാട്ടുംപാടി വിജയിക്കും!, കണ്ണൂരിൽ കെ.പി.സി.സി അധ്യക്ഷന് അടിപതറും, തലസ്ഥാനത്ത് പന്ന്യൻ രവീന്ദ്രൻ രണ്ടാം സ്ഥാനത്തേക്ക്, അഭിപ്രായ സർവ്വേയിൽ തെളിയുന്നതിങ്ങനെ


സ്വന്തം ലേഖകൻ
കൊല്ലം : സംസ്ഥാനത്തെ ഏഴ് പാർലമെൻറ് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളുടെ വിജയ സാധ്യത സംബന്ധിച്ച അഭിപ്രായ സര്‍വേ പുറത്തുവിട്ട് മാതൃഭൂമി ന്യൂസ്. മാതൃഭൂമി ന്യൂസ് - പിമാര്‍ക്കുമായി സഹകരിച്ച് ശേഖരിച്ച അഭിപ്രായ സര്‍വേ വിവരങ്ങളാണ് ചാനൽ ഇന്നലെ പുറത്തുവിട്ടത്. തിരുവനന്തപുരം, കാസർ​ഗോഡ്, ആറ്റിങ്ങൽ, ചാലക്കുടി, വയനാട്, കൊല്ലം മണ്ഡലങ്ങളിൽ യു ഡി എഫ് വിജയിക്കുമെന്നാണ് സർവേ പ്രവചിക്കുന്നത്. കൊല്ലത്ത് എൻ.കെ പ്രേമചന്ദ്രന് വമ്പിച്ച വിജയ സാധ്യതയാണ് സർവ്വേ റിപ്പോർട്ട് മുന്നോട്ടു വയ്ക്കുന്നത്. എൽ.ഡി 
.എഫിൻ്റെ സിറ്റിംഗ് എം.എൽ.എ മുകേഷിന് 37 ശതമാനവും പ്രഖ്യാപിക്കപ്പെടാത്ത എൻ.ഡി.എ സ്ഥാനാർത്ഥിക്ക് 14 ശതമാനവുമാണ് അഭിപ്രായ വോട്ട് ലഭിച്ചതെങ്കിൽ പ്രേമചന്ദ്രന് അത് 49 ശതമാനമാണ്.

കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരൻ കോൺഗ്രസ്സിനായി കളത്തിലിറങ്ങുന്ന കണ്ണൂരിൽ എൽ ഡി എഫ് സ്ഥാനാർത്ഥി എം വി ജയരാജൻ ജയിക്കുമെന്നാണ് പ്രവചനം. സി.പി.ഐ പന്ന്യൻ രവീന്ദ്രനെ പരീക്ഷച്ച തിരുവനന്തപുരത്ത് അഭിപ്രായ സര്‍വേയില്‍ ശശി തരൂരാണ് ഒന്നാമത്. ശശി തരൂരിന് 37 ശതമാനം വോട്ടും പന്ന്യന്‍ രവീന്ദ്രന് 34 ശതമാനം വോട്ടും കിട്ടുമെന്നാണ് സര്‍വേ പറയുന്നത്.

മോദി സർക്കാരിനും പിണറായി സർക്കാരിനും കേരള ജനത കൊടുക്കുന്ന മാർക്ക് എത്ര? അഭിപ്രായ സർവേമോദി സർക്കാരിനും പിണറായി സർക്കാരിനും കേരള ജനത കൊടുക്കുന്ന മാർക്ക് എത്ര? അഭിപ്രായ സർവേ

ശശി തരൂരും പന്ന്യന്‍ രവീന്ദ്രനും തമ്മിലുള്ള വോട്ട് വ്യത്യാസം മൂന്ന് ശതമാനം മാത്രമാണ്. ബി ജെ പി മൂന്നാം സ്ഥാനത്ത് ആകുമെന്ന് പ്രവചനം. കാസര്‍ഗോഡ് രാജ് മോഹന്‍ ഉണ്ണിത്താന്‍ നിലനിര്‍ത്തുമെന്ന് സര്‍വേ പറയുന്നു. ആറ്റിങ്ങലില്‍ ശക്തമായ തിക്രോണ മത്സരം എന്നാണ് സര്‍വേ പറയുന്നത്. അടൂര്‍ പ്രകാശ് 36 ശതമാനം വോട്ട് നേടുമെന്നാണ് പ്രവചനം. വി . ജോയി 32 ശതമാനവും വി മുരളീധരന്‍ 29 ശതമാനം വോട്ട് നേടുമെന്നും പറയുന്നു.

ചാലക്കുടിയില്‍ ബെന്നി ബെഹന്നാന്‍ മുന്നില്‍ എത്തുമെന്നാണ് പ്രവചനം. ബെന്നി ബെഹന്നാന് 42 ശതമാനം വോട്ടും സി രവീന്ദ്രനാഥിന് 37 ശതമാനം വോട്ടും എന്‍ ഡി എയ്ക്ക് 19 ശതമാനം വോട്ടും പ്രവചിക്കുന്നു. കാസര്‍ഗോഡ് രാജ് മോഹന്‍ ഉണ്ണിത്താന് 41 ശതമാനം പിന്തുണയാണ് പറയുന്നത്. എം വി ബാലകൃഷ്ണന് 36 ശതമാനവും എം എല്‍ അശ്വിനിക്ക് 21 ശതമാനവും വോട്ടാണ് പ്രവചിക്കുന്നത്.

വയനാട്ടില്‍ ആനി രാജയ്ക്ക് 24 ശതമാനം വോട്ടും രാഹുല്‍ ഗാന്ധിക്ക് 60 ശതമാനം വോട്ടും ലഭിക്കുമെന്നാണ് പ്രവചനം. എന്‍ ഡി യുടെ ഇതുവരെ പ്രവചിക്കാത്ത സ്ഥാനാര്‍ത്ഥിക്ക് 13 ശതമാനം വോട്ട് ലഭിക്കും എന്നാണ് പറയുന്നത്. കണ്ണൂരില്‍ എം വി ജയരാജന്‍ ജയിക്കുമെന്നാണ് പ്രവചനം. എം വി ജയരാജന് 42 ശതമാനവും കെ സുധാകരന് 39 ശതമാനവും സി രാഘുനാഥിന് 17 ശതമാനം വോട്ടും ലഭിക്കുമെന്നാണ് പറയുന്നത്.

Post a Comment

0 Comments