സ്വന്തം ലേഖകൻ
മലപ്പുറം : മലപ്പുറത്ത് ഭക്ഷണം തൊണ്ടയിൽ കുടുങ്ങി എട്ട് മാസം പ്രായമായ കുഞ്ഞ് മരിച്ചു. കുറ്റിപ്പുറം പാഴൂർ സ്വദേശികളായ കളത്തിൽവെട്ടത്തിൽ റാഫി-റഹീല ദമ്പതികളുടെ മകൾ റിഷ ഫാത്തിമ ആണ് മരിച്ചത്.
ഇന്നലെയാണ് ഭക്ഷണം തൊണ്ടയിൽ കുടുങ്ങിയത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന കുട്ടി ഇന്ന് പുലർച്ചെയോടെ മരിച്ചു.
0 Comments