banner

സിപിഎം നേതാവ് ഭീഷണി മുഴക്കിയെന്ന് ആരോപണം!, വില്ലേജ് ഓഫിസർ ജീവനൊടുക്കിയ നിലയിൽ, അന്വേഷണം


സ്വന്തം ലേഖകൻ
അടൂർ : കടമ്പനാട് വില്ലേജ് ഓഫിസർ പള്ളിക്കൽ പയ്യനല്ലൂർ ഇളംപള്ളിൽ കൊച്ചുതുണ്ടിൽ മനോജ്(42) തൂങ്ങിമരിച്ചു. ഇന്ന് രാവിലെ അധ്യാപികയായ ഭാര്യ സ്കൂളിലേക്ക് പോയതിനുശേഷം ആണ് കിടപ്പുമുറിയിലെ ഫാനിൽ മനോജ് തൂങ്ങിയത്. ബന്ധുക്കൾ കണ്ട് അറുത്തിറക്കി അടുത്ത ആശുപത്രിയിൽ നിന്നും ഡോക്ടറെ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

ഭാര്യ ശൂരനാട് എൽപി സ്കൂളിലെ ടീച്ചറാണ് . ഭാര്യ സ്കൂളിലേക്ക് പോയ ശേഷം ആണ് മനോജ് ബെഡ്റൂമിൽ കയറി ഡോർ അടച്ചത് . ഭാര്യ ,മകൾ , അമ്മായിയച്ഛൻ , അനിയത്തി എന്നിവരുമായി താമസിക്കുകയാണ് മനോജ്. ഇതിനു മുൻപ് ആറന്മുള വില്ലേജ് ഓഫീസർ ആയിരുന്നു.

ഇന്ന് രാവിലെ 10 മണിക്ക് ശേഷമാണ് മനോജിനെ കിടപ്പുമുറിയിലെ ഫാനിൽ മുണ്ടിൽ കെട്ടിത്തൂങ്ങിയ നിലയിൽ കണ്ടത്. വീട്ടുകാർ കെട്ട് അറുത്ത് തൊട്ടടുത്തുള്ള സ്വകാര്യ ക്ലിനിക്കിലെ ഡോക്ടറെ വിളിച്ചു വരുത്തി പരിശോധിച്ചു. മനോജ് മരിച്ചതായി ഡോക്ടർ വിധിയെഴുതി. മനോജിന്റെ ഭാര്യ ശൂരനാട് എൽ.പിസ്‌കൂളിലെ ടീച്ചറാണ്. ഇവർ സ്‌കുളിലേക്ക് പോയതിന് ശേഷമാണ് മനോജ് ജീവനൊടുക്കിയത്. ഭാര്യയ്ക്കും മകൾക്കും ഭാര്യാപിതാവിനും അനിയത്തിക്കുമൊപ്പമാണ് മനോജ് താമസിച്ചിരുന്നത്.

ഇതിനു മുൻപ് ആറന്മുള വില്ലേജ് ഓഫീസർ ആയിരുന്ന മനോജ് അടുത്തിടെയാണ് കടമ്പനാട് വില്ലേജ് ഓഫീസർ ആയിട്ടെത്തിയത്. സിപിഎമ്മിന്റെ ഒരു നേതാവിന്റെ സാമ്രാജ്യമാണ് കടമ്പനാട് വില്ലേജ് ഓഫീസ്. എല്ലാ വിധ അഴിമതികൾക്കും ക്രമക്കേടുകൾക്കും കുട പിടിക്കാൻ ഈ നേതാവ് ഇടപെടുമായിരുന്നുവെന്നാണ് മുൻപ് ഇവിടെ ജോലി ചെയ്തിരുന്നവരുടെ അനുഭവം. ഈ നേതാവുമായി കോർക്കാത്ത വില്ലേജ് ഓഫീസർമാർ ഇവിടെ കുറവാണ്. എതിർത്ത് നിൽക്കാൻ കഴിവില്ലാത്തവർ അവധി എടുത്ത് പോവുകയോ സ്ഥലലം മാറ്റം വാങ്ങുകയോ ചെയ്യുകയാണ് പതിവ്.

മനോജിനും ഈ നേതാവിൽ നിന്ന് കടുത്ത മാനസിക സമ്മർദവും ഭീഷണിയും നേരിടേണ്ടി വന്നിരുന്നുവെന്ന് പറയുന്നു. ഇന്നലെയും മനോജിനെ ഇയാൾ ഫോണിൽ വിളിച്ചു ഭീഷണി മുഴക്കിയിരുന്നുവത്രേ. അതാണ് ജീവനൊടുക്കുന്നതിലേക്ക് നയിച്ചതെന്നും പറയുന്നു. സഹപ്രവർത്തകരും വീട്ടുകാരും ഇക്കാര്യം പറയുന്നുണ്ട്. എന്നാൽ, നേതാവിന് വേണ്ടി പൊലീസ് വിടുപണി ചെയ്യുകയാണ് എന്നാണ് ആരോപണം.

കുറിപ്പെഴുതി വച്ചശേഷമാണ് മനോജ് ജീവനൊടുക്കിയതെന്നും ഇതിൽ ചിലർക്കെതിരേ പരാമർശമുണ്ടെന്നും പറയുന്നുണ്ട്. ഈ കുറിപ്പ് പൊലീസ് മുക്കിയതായും ആരോപണം ഉയരുന്നു.

Post a Comment

0 Comments