സ്വന്തം ലേഖകൻ
ഇഷ്ട താരങ്ങളെ ഒന്ന് അടുത്ത് കാണാൻ ആഗ്രഹിക്കാത്തവർ ആരും ഉണ്ടാകില്ല. പല മെഗാ സ്റ്റാറുകളും തങ്ങളുടെ കടുത്ത ആരാധകരെ അങ്ങോട്ട് പോയി കാണാറുണ്ട്. അത്തരം വീഡിയോകൾ എല്ലാം സോഷ്യൽ മീഡിയയിൽ വലിയ ഓളമുണ്ടാകാറുമുണ്ട്. അത്തരത്തിൽ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.
പറവൂരിലുള്ള അമ്മാളു അമ്മയ്ക്കാണ് മെഗാ സ്റ്റാർ മമ്മൂട്ടിയെ കാണാൻ അവസരം ലഭിച്ചത്. വെറും കൈയോടെ അല്ല അമ്മ താരത്തെ കാണാൻ എത്തിയത്. ഒരു കവർ നിറയെ മമ്മൂട്ടിയുടെ പോസ്റ്ററുകളുമായാണ്. കുറച്ചു നാളുകള്‍ക്ക് മുന്‍പ് അമ്മാളു അമ്മ, മമ്മൂട്ടിയെ കാണണമെന്ന ആഗ്രഹം പല ചാനലുകാരോടായി പറഞ്ഞിരുന്നു. ഇത് വലിയ തോതില്‍ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. വീഡിയോ വഴിയും സുഹൃത്തുക്കളും പറഞ്ഞ് മമ്മൂട്ടി ഇക്കാര്യം അറിയുകയും അമ്മാളു അമ്മയെ നേരില്‍ കാണാന്‍ സമയം കണ്ടെത്തുകയും ആയിരുന്നു.
ടർബോ ചിത്രത്തിന്റെ സെറ്റിൽ വെച്ചാണ് അമ്മാളു അമ്മ മമ്മൂട്ടിയെ കണ്ടത്. സീരിയൽ നടിയും അഭിനേത്രിയുമായ സീമയാണ് അതിനു വഴി ഒരുക്കിയത്. അമ്മയെ മമ്മൂട്ടി ചേർത്ത് പിടിക്കുന്നതും കുശലം ചോദിക്കുന്നതുമായ വീഡിയോ പിഷാരടി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. ‘കയ്യിൽ ഒരു കവറിൽ മമ്മൂക്കയുടെ ചിത്രവുമായി കാലങ്ങളോളം നടന്നത് വെറുതേ ആയില്ല, വനിതാ ദിന ആശംസകൾ എന്നാണ് വീഡിയോയിൽ പിഷാരടി കുറിച്ചിരിക്കുന്നത്.
0 Comments