banner

മന്ത്രി ഗണേഷ് കുമാറിനെതിരെ സി.ഐ.ടി.യു സമരത്തിലേക്ക്!, മുഖ്യമന്ത്രിയുടെ നിർദ്ദേശം അവഗണിച്ചും ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണം നടപ്പാക്കുന്നുവെന്ന് ആരോപണം


സ്വന്തം ലേഖകൻ
തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ നിർദ്ദേശം അവഗണിച്ചു കൊണ്ടാണ് പ്രതിദിന ലേണേഴ്സ് ഡ്രൈവിംഗ് ടെസ്റ്റ് 30 ആയി കുറച്ച ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണമെന്ന് പ്രസ്താവിച്ച് എൽ.ഡി.എഫ് മുന്നണിയിലെ ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാറിനെതിരെ സമരത്തിന് തയ്യാറെടുത്ത് സി.ഐ.ടി.യു. പിന്നാലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ ടെസ്റ്റ് പരിഷ്‌കരണം തത്കാലം നിർത്തിവെക്കാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചിരുന്നു.

ഇത് അവഗണിച്ചു കൊണ്ട് ഏകപക്ഷീയമായ ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണം ഗണേഷ് കുമാർ നടപ്പാക്കുന്നു എന്നാണ് ആരോപണം. സെക്രട്ടേറിയറ്റിന് മുന്നിൽ സംഘടന ഇന്ന് ധർണ നടത്തുമെന്ന് പ്രഖ്യാധിച്ചിരുന്നു. ഏകപക്ഷീയവും പ്രായോഗികമല്ലാത്തതുമായ നടപടികളാണ് ഗതാഗതവകുപ്പ് സ്വീകരിക്കുന്നതെന്ന് സംഘടന ആരോപിച്ചു.

ഡ്രൈവിംഗ് ടെസ്റ്റിന് സർക്കാർ നിശ്ചിത ഫീസ് ഈടാക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഡ്രൈവിംഗ് ടെസ്റ്റിനായുള്ള ഗ്രൗണ്ടുകൾ ഒരുക്കേണ്ടത് സർക്കാരിന്റെ കടമയാണ്. ടെസ്റ്റിന് സ്ഥലമൊരുക്കാതെയാണ് ടെസ്റ്റ് രീതി പരിഷ്‌കരിക്കാൻ ശ്രമിക്കുന്നത്. ഇത് നിയമവിരുദ്ധമാണെന്നും സംഘടന ചൂണ്ടിക്കാട്ടി.

Post a Comment

0 Comments