banner

മനപ്പൂർവ്വം ഇടുപ്പിച്ചതോ?, അടൂരിൽ കണ്ടെയ്നർ ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അദ്ധ്യാപികയും ഭർത്താവും മരിച്ചു, അടിമുടി ദുരൂഹത


സ്വന്തം ലേഖകൻ
പത്തനംതിട്ട : അടൂർ പട്ടാഴിമുക്കിൽ നടന്ന അപകടത്തിൽ ദുരൂഹത. തുമ്പമൺ നോർത്ത് ജിഎച്ച്എസ്എസിലെ അധ്യാപികയായ നൂറനാട് സ്വദേശിനി അനുജ (36), ചാരുംമൂട് പാലമേൽ ഹാഷിം മൻസിലില്‍ ഹാഷിം (35) എന്നിവരാണ് അപകടത്തിൽ മരിച്ചത്.

വിനോദയാത്ര കഴിഞ്ഞു സഹ അധ്യാപകർക്ക് ഒപ്പം മടങ്ങിയ അനുജയെ വാഹനം തടഞ്ഞ് ഹാഷിം കൂട്ടിക്കൊണ്ടു പോകുകയായിരുന്നു. അമിതവേഗതയിൽ കാർ ലോറിയിൽ ഇടിപ്പിച്ചതായിട്ടാണ് പൊലീസ് സംശയിക്കുന്നത്.

അപകടത്തിൽ ഇരുവരും തൽക്ഷണം മരിച്ചു. കണ്ടെയ്നർലോറിയും കാറും കൂട്ടിയിടിച്ച് ആണ് അപകടമുണ്ടായത്. കഴിഞ്ഞ ദിവസം രാത്രി 11.30ഓടെയാണ് അപകടമുണ്ടായത്. കാര്‍ പൂര്‍ണമായും തകര്‍ന്നു. കാര്‍ വെട്ടിപൊളിച്ചാണ് ഇരുവരെയും പുറത്തെടുത്തത്.

Post a Comment

0 Comments