banner

തെരഞ്ഞെടുപ്പ് പടിവാതിക്കലിൽ!, രാജ്യത്ത് പെട്രോളിന്‍റെയും ഡീസലിന്‍റെയും വില കുറച്ച് കേന്ദ്ര സര്‍ക്കാര്‍


സ്വന്തം ലേഖകൻ
ഡൽഹി : രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില കുറച്ചു. പെട്രോളിനും ഡീസലിനും ലിറ്ററിന് രണ്ടു രൂപ വീതമാണ് കുറച്ചത്. തെരഞ്ഞെടുപ്പ് കമ്മീഷൻ ലോക്സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെയാണ് കേന്ദ്ര സര്‍ക്കാര്‍ പെട്രോളിന്‍റെയും ഡീസലിന്‍റെയും വില കുറച്ചത്. രാജ്യത്തെ വിലക്കയറ്റം പ്രതിപക്ഷം തെരഞ്ഞെടുപ്പ് പ്രചാരണമായി ഏറ്റെടുക്കാനിരിക്കെയാണ് പെട്രോളിന്‍റെയും ഡീസലിന്‍റെയും വിലകുറച്ചുകൊണ്ടുള്ള തീരുമാനം പുറത്തുവരുന്നത്. പുതുക്കിയ വില ഇന്ന് രാവിലെ വിലെ ആറു മണി മുതല്‍ പ്രാബല്യത്തിലാകും.

ഇന്ധന കമ്പനികളാണ് പെട്രോള്‍, ഡീസല്‍ വില കുറച്ചത്. കേന്ദ്ര സര്‍ക്കാര്‍ നികുതിയില്‍ കുറവ് വരുത്തിയതല്ല. കേന്ദ്ര സര്‍ക്കാരാണ് ഇതുസംബന്ധിച്ചുള്ള പ്രഖ്യാപനം നടത്തിയത്.ഇതിന് പിന്നാലെ രാജസ്ഥാൻ സര്‍ക്കാരും ഇന്ധനത്തിന്‍റെ മൂല്യവര്‍ധിത നികുതിയില്‍ രണ്ട് ശതമാനം കുറവ് വരുത്താൻ തീരുമാനിച്ചു. ബിജെപി ഭരിക്കുന്ന മറ്റു സംസ്ഥാനങ്ങളും ഇന്ധന നികുതിയില്‍ കുറവ് വരുത്തിയേക്കും.

രണ്ട് തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെ വൈകിട്ട് നിയമിച്ചിരുന്നു. ഇതോടെ ലോക്സഭ തെര‍ഞ്ഞെടുപ്പ് എപ്പോള്‍ വേണമെങ്കിലും പ്രഖ്യാപിക്കാനുള്ള സാഹചര്യവും ഒരുങ്ങിയിരിക്കെയാണ് തിരക്കിട്ട തീരുമാനം. നേരത്തെ നികുതിയില്‍ ഇളവ് വരുത്തി പെട്രോളിനും ഡീസലിനും കേന്ദ്ര സര്‍ക്കാര്‍ വില കുറച്ചിരുന്നു.

അതിന് അനുസരിച്ച് സംസ്ഥാനങ്ങളും നികുതിയില്‍ ഇളവ് നല്‍കി വില കുറക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു.നേരത്തെ കര്‍ണാടക ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ ഇന്ധന നികുതിയില്‍ ഇളവ് വരുത്തിയിരുന്നെങ്കിലും കേരളം കുറച്ചിരുന്നില്ല. ഡൽഹിയിൽ നിലവില്‍ ഒരു ലിറ്റര്‍ പെട്രോളിന് 96 രൂപയാണ് വില. രണ്ടു രൂപ കുറയുന്നതോടെ ഇത് 94 രൂപയാകും.

Post a Comment

0 Comments