banner

അർദ്ധനഗ്ന മൃതദേഹം തോട്ടിലൂടെ ഒഴുകിയെത്തി; ആർഡിഒയുടെ സാന്നിധ്യത്തിൽ ഇൻക്വസ്റ്റ് തയ്യാറാക്കും


സ്വന്തം ലേഖകൻ
കോഴിക്കോട് : പേരാമ്പ്ര പുള്ളിയോട്ട് മുക്ക് റോഡ് അല്ലിയോറത്തോട്ടിലാണ് കമിഴ്‌ന്ന് കിടക്കുന്ന നിലയിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. അർദ്ധനഗ്നയായ നിലയിലാണ് മൃതദേഹം ഉണ്ടായിരുന്നത്. വിവരമറിഞ്ഞ് പേരാമ്പ്ര പൊലീസ് സ്ഥലത്തെത്തിയെങ്കിലും മൃതദേഹം പുറത്തെടുത്തില്ല. ആർഡിഒ എത്തിയ ശേഷമേ മൃതദേഹം പുറത്തെടുക്കും. 

കഴിഞ്ഞ ദിവസം പ്രദേശത്ത് നിന്ന് ഒരു സ്ത്രീയെ കാണാതായെന്ന് റിപ്പോർട്ട് ചെയ്തിരുന്നു. ഇവർ തന്നെയാണോ മരിച്ച സ്ത്രീയെന്ന് വ്യക്തമായിട്ടില്ല. ആർഡിഒയുടെ സാന്നിധ്യത്തിൽ ഇൻക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയക്കുമെന്ന് പൊലീസ് അറിയിച്ചു. ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം. ആളെ തിരിച്ചറിഞ്ഞിട്ടില്ല.

إرسال تعليق

0 تعليقات