സ്വന്തം ലേഖകൻ
ഗുരുവായൂർ : പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ ബസ് ദേഹത്ത് കയറി സ്ത്രീ മരിച്ചു. അമല നഗര്‍ സ്വദേശിനി ഷീലയാണ് മരിച്ചത്. ഗുരുവായൂര്‍ – പാലക്കാട് റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന കൃഷ്ണാസ് എന്ന സ്വകാര്യ ബസ്സാണ് സ്ത്രീയുടെ ദേഹത്തു കൂടെ കയറിയിറങ്ങിയത്. വ്യാഴാഴ്ച രാത്രി 8.35 ഓടെയായിരുന്നു സംഭവം. മൃതദേഹം ഗുരുവായൂർ ആക്ട്സ് ആംബുലൻസ് പ്രവർത്തകർ ചാവക്കാട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
0 Comments