സ്വന്തം ലേഖകൻ
കട്ടപ്പന : മോഷണക്കേസ് പ്രതികളെ ചോദ്യം ചെയ്തപ്പോൾ പോലീസിന് ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങൾ.
മോഷണശ്രമത്തിനിടെ അറസ്റ്റിലായ കാഞ്ചിയാർ കക്കാട്ടുകട നെല്ലാനിക്കൽ വിഷ്ണു വിജയൻ (27), സഹായി പുത്തൻപുരയ്ക്കൽ രാജേഷ് (നിതീഷ്, 31) എന്നിവരെ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകവുമായി ബന്ധപ്പെട്ട സൂചനകൾ പോലീസിന് ലഭിച്ചത്.
വിഷ്ണു വിജയന്റെ പിതാവ് വിജയൻ, സഹോദരിയുടെ നവജാത ശിശു എന്നിവരെയാണ് കൊലപ്പെടുത്തിയത്. കട്ടപ്പന സാഗര ജംഗ്ഷനിലുള്ള വിഷ്ണുവിന്റെ പഴയ വീടിന്റെ തറയിൽ മൃതദേഹങ്ങൾ കുഴിച്ചിട്ടെന്നാണ് സൂചന.
വീട്ടിൽ പരിശോധന നടത്തിയപ്പോൾ ദുർമന്ത്രവാദത്തിന്റെയും ആഭിചാരക്രിയകളുടെയും തെളിവുകൾ ലഭിച്ചെന്ന് പോലീസ് പറഞ്ഞു. ശനിയാഴ്ചയാണ് നഗരത്തിലെ വർക്ക് ഷോപ്പിൽ മോഷണം നടത്തിയ കേസിൽ വിഷ്ണുവിനെയും നിതീഷിനെയും കട്ടപ്പന പേലീസ് കസ്റ്റഡിയിലെടുത്തത്.
ഇവർ പറഞ്ഞ വിവരത്തിന്റെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ചെന്നും നരബലിനടന്നു എന്ന് സംശയിക്കുന്ന വീട്ടിൽ നിരീക്ഷണം ഏർപ്പെടുത്തിയെന്നും പോലീസ് പറഞ്ഞു .
0 Comments