banner

കൊല്ലത്ത് ടിപ്പർലോറിയുടെ ബോഡി ഉയർത്തി കഴുകുന്നതിനിടെ അപകടം!, അടിയിൽപ്പെട്ട് 27കാരനായ യുവാവിന് ദാരുണാന്ത്യം


സ്വന്തം ലേഖകൻ
ഓച്ചിറ : ഹൈഡ്രോളിക് സംവിധാനത്തിൽ ബോഡി ഉയർത്തി ടിപ്പർലോറി കഴുകുന്നതിനിടെ, ബോഡി താഴ്ന്നു ഞെരുങ്ങി ഡ്രൈവർ അതി ദാരുണമായി മരിച്ചു. കറ്റാനം മങ്ങാരം കുറ്റിയിൽ അയ്യത്തുവീട്ടിൽ ഉണ്ണിക്കൃഷ്ണപിള്ളയുടെയും ജയശ്രീയുടെയും മകൻ അനൂപാ(27)ണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് സംഭവം.

ഓച്ചിറ വലിയകുളങ്ങര കൊച്ചോണാട്ട് ഇല്ലത്തു പുരയിടത്തിൽ കെട്ടിടനിർമ്മാണം നടക്കുന്നിടത്ത് ഇഷ്ടിക ഇറക്കിയശേഷം ടിപ്പർലോറി മാറ്റിയിട്ട് ഹൈഡ്രോളിക് സംവിധാനത്തിൽ ബോഡി ഉയർത്തി അടിവശം കഴുകുന്നതിനിടെയാണ് അപകടം. ബോഡി താഴുകയും അനൂപ് അതിനടിയിൽപ്പെട്ട് ഞെരിഞ്ഞമരുകയുമായിരുന്നു.

ഓച്ചിറ പൊലീസും പരിസരവാസികളും ചേർന്ന് ടിപ്പറിന്റെ പിൻവശം ഉയർത്തി ഡ്രൈവറെ പുറത്തെടുത്ത് അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: സുലേഖ. മകൾ: അൻവിക. മൃതദേഹം ഓച്ചിറയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ.

إرسال تعليق

0 تعليقات