കൊല്ലം : വയറുവേദനയെ തുടർന്ന് ആശുപത്രിയിലെത്തിയ അഞ്ചാലുംമൂട് ഇഞ്ചവിള സർക്കാർ വൃദ്ധസദനത്തിലെ അന്തേവാസിയോട് വൃദ്ധസദന ജീവനക്കാർ ക്രൂരത കാണിച്ചതായി ആരോപണം. കഴിഞ്ഞ ദിവസം രാത്രിയോടെ ജില്ലാ ആശുപത്രിയിൽ ചികിത്സയ്ക്കെത്തിച്ച വയോധികയെ വൃത്തി ശൂന്യമായ നിലയിൽ അർദ്ധരാത്രിയോടെ കൊണ്ടുപോകാൻ നോക്കിയതായും ഇത് തടഞ്ഞ ആംബുലൻസ് ജീവനക്കാരന് നേരെ മോശം പെരുമാറ്റമുണ്ടതായും ഇന്ന് പുറത്തു വന്ന വീഡിയോയിൽ ആരോപിക്കുന്നു. പരസഹായമില്ലാതെ നടക്കാൻ കഴിയാത്ത വയോധിക ചികിത്സയ്ക്കിടെ മലമൂത്ര വിസർജനം നടത്തുകയും ഡയപ്പർ ഉപയോഗശൂന്യമായി വസ്ത്രങ്ങളിലേക്ക് ആകുകയുമായിരുന്നു. എന്നാൽ ചികിത്സ അവസാനിച്ചതോടെ തിരികെ കൊണ്ടുപോകാനായി ജീവനക്കാർ ആംബുലൻസ് ജീവനക്കാരെ വിളിക്കുകയും എന്നാൽ രോഗിയുടെ വസ്ത്രം മാറേണ്ടത് ആവശ്യമാണെന്നും മാറ്റിയ ശേഷം കൊണ്ടുപോകാമെന്നും ആംബുലൻസ് ജീവനക്കാർ നിലപാടെടുക്കുയായിരുന്നു. ഇതോടെ വൃദ്ധസദനത്തിൻ്റെ ജീവനക്കാർ ആംബുലൻസ് ഡ്രൈവർക്കെതിരെ അസഭ്യം പറയുകയും ഇതിൻ്റെ ദേഷ്യത്തിൽ രോഗിയെ ഒരു ഓട്ടോയിൽ കയറ്റി കൊണ്ടു പോകുകയുമായിരുന്നുവെന്ന് വീഡിയോയ്ക്കൊപ്പമുണ്ടായിരുന്ന കുറിപ്പിൽ ആരോപിക്കുന്നു.
അതേസമയം വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നതോടെ വലിയ പ്രതിഷേധമാണ് ജീവനക്കാർക്ക് എതിരെ ഉയർന്നു വരുന്നത്.
വീഡിയോയ്ക്കൊപ്പം ഉണ്ടായിരുന്ന കുറിപ്പ് ഇങ്ങനെ....
കൊല്ലം അഞ്ചാംലുമൂട് ഇഞ്ചവിള വൃദ്ധസദനത്തിൽ നിന്നും കൊണ്ടുവന്ന അമ്മയോട് അവിടുത്തെ ജീവനക്കാർ കാട്ടുന്ന ക്രൂരത. രണ്ട് കാലും തളർന്ന അ ന്തിരവാസിയെ ആംബുലൻസിൽ കൊണ്ടുപോകാതെ ഓട്ടോ റിക്ഷയിൽ കയറ്റുകയും തെള്ളി ഞെരുക്കി കൊണ്ടുപോവുകയും ചെയ്യുന്ന ദൃശ്യങ്ങൾ.27/3/2014 വൈകിട്ട് 7 മണിയോടെ കൊല്ലം ജില്ലാ ആശുപത്രിയിലേക്ക് ആംബുലൻസിൽ വയറിനു സുഖമില്ലാതെ കൊണ്ടുപോയതാണ് അമ്മയെ. ഡ്രിപ് ഇട്ട് 7 മണിക്കൂറിനു ശേഷവും ഇട്ടിരുന്ന ഡയഫ്രം മാറ്റാതെ മല മൂത്രത്തിൽ കുളിച്ചുകിടന്ന അമ്മയെ തിരികെ കൊണ്ടുപോകാൻ 28/3/2014 പുലർച്ചെ 3 മണിയോടെ വിളിക്കുകയായിരുന്നു.ഡ്രെസ്സും പ്യാടും മാറ്റി വൃത്തിയക്കാതെ കിടന്ന അമ്മയെ. വൃത്തിയാക്കിയേ കൊണ്ടുപോകാൻ പറ്റു എന്നുപറഞ്ഞ ഡ്രൈവറെ ചീത്ത പറയുകയും. വീഡിയോ എടുത്ത ഡ്രൈവറുടെ ഫോൺ തട്ടിപ്പറിച്ചു നിലത്തെറിയുകയും ചെയ്യ്തു. ശമ്പളം വാങ്ങി ചെയ്യുന്ന ജോലിയോട് കുറച്ചെങ്കിലും ആത്മാർത്ഥ കാണിക്കാൻ ഇവർ ശ്രമിക്കണം. അധികൃതരുടെ മുന്നിൽ എത്തും വരെ ഷെയർ ചെയ്തു സഹായിക്കുക.
0 Comments