banner

ഓസ്ട്രേലിയയിൽ യുവതിയെ കൊലപ്പെടുത്തി മൃതദേഹം ചവറ്റുകുട്ടയിലിട്ടു!, ഇന്ത്യക്കാരിയായ 36കാരിയുടെ മരണത്തിന് പിന്നാലെ മകനുമായി നാട്ടിലേക്ക് കടന്ന് ഭർത്താവ്, കുട്ടിയെ ഭാര്യവീട്ടിൽ കൊണ്ടേൽപ്പിച്ചു


സ്വന്തം ലേഖകൻ
ഹൈദരാബാദ് : ഭാര്യയെ കൊലപ്പെടുത്തിയ ശേഷം കുട്ടിയെ ഹൈദരാബാദിലെ ഭാര്യവീട്ടിൽ കൊണ്ടേൽപിച്ച് യുവാവ്. ഓസ്ട്രേലിയയിലെ വിക്ടോറിയയിൽ താമസിച്ചിരുന്ന ഹൈദരാബാദ് സ്വദേശിനി ചൈതന്യ മന്ദാഗിനിയാണ് (36) കൊല്ലപ്പെട്ടത്. ഭർത്താവ് അരുംകൊല നടത്തിയ ശേഷം നാട്ടിലേക്ക് കടന്നിരുന്നു

യുവതിയുടെ മൃതദേഹം വീടിനു സമീപത്തെ റോഡിലുള്ള വേസ്റ്റ് ബിന്നിൽ നിക്ഷേപിച്ച നിലയിലായിരുന്നു. പ്രതിയായ ഭർത്താവ് കുട്ടിയെ ചൈതന്യയുടെ വീട്ടുകാരെ ഏൽപിക്കുകയും ചൈതന്യയെ കൊന്ന വിവരം അറിയിക്കുകയും ചെയ്യുകയായിരുന്നു. ചൈതന്യയുടെ മാതാപിതാക്കൾ അറിയിച്ചതനുസരിച്ച് സ്ഥലം എംഎൽഎ വീട്ടിലെത്തിയതോടെയാണ് കൊലപാതകം പുറത്തറിഞ്ഞത്.

കൊല്ലപ്പെട്ട ചൈതന്യയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ സ്വീകരിച്ചു വരുന്നതായി എംഎൽഎ അറിയിച്ചു. ഇതിനായി വിദേശകാര്യ മന്ത്രാലയത്തെയും കേന്ദ്രമന്ത്രി കിഷൻ റെഡ്ഡിയേയും ബന്ധപ്പെട്ടതായി അദ്ദേഹം വ്യക്തമാക്കി.

Post a Comment

0 Comments