banner

കൊല്ലത്ത് ടാങ്ക് മാറ്റാൻ പറഞ്ഞതിന് എൽഡിഎഫ് പ്രവർത്തകരുടെ കേട്ടാൽ അറയ്ക്കുന്ന തെറിയഭിഷേകം!, എൽഡിഎഫ് സ്ഥാനാർഥി മുകേഷിന്റെ പോസ്റ്റർ ഒട്ടിക്കാൻ എത്തിയവർ അസഭ്യം പറഞ്ഞതായി പരാതിയുമായി പ്രമുഖ സ്ഥാപനത്തിലെ ജീവനക്കാർ, വീഡിയോ ദൃശ്യങ്ങൾ പുറത്ത്


സുജിത്ത് കൊട്ടിയം
കൊല്ലം : കൊല്ലം പാർലമെൻറ് മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി എം മുകേഷിനായി പോസ്റ്റർ പതിക്കാൻ എത്തിയവർ സ്വകാര്യ സ്ഥാപനത്തിൻറെ മാനേജരെയും ജീവനക്കാരെയും അസഭ്യം വിളിച്ചതായി പരാതി. പോളയത്തോട് പ്രവർത്തിക്കുന്ന ഡോമിനോസ് ജീവനക്കാരോടാണ് ഇലക്ഷൻ പ്രചാരണ പരിപാടികളുടെ ഭാഗമായി പോസ്റ്റർ ഒട്ടിക്കുന്നതിനായി എത്തിയ എൽഡിഎഫ് പ്രവർത്തകർ മോശമായി പെരുമാറിയത്.  സമീപത്തെ അഴുക്കുചാൽ തകരുന്ന വിധം ഓയിൽ ടാങ്ക് വെച്ചതോടെ ചോദ്യം ചെയ്തതാണ് ഭീകരന്തരീക്ഷം  സൃഷ്ടിക്കാൻ ഇടയാക്കിയതെന്ന് ജീവനക്കാർ പറയുന്നു. കേട്ടാൽ അറയ്ക്കുന്ന തെറിവാക്കുകൾ കൊണ്ടാണ് അവർ മറുപടി പറയുന്നതെന്നും ചോദ്യം ചെയ്തതോടെ ഭീഷണിപ്പെടുത്തിയതായും ജീവനക്കാർ ആരോപിക്കുന്നു. 

ഞായറാഴ്ച രാത്രിയോടെ ആണ് സംഭവം. പ്രചാരണ പരിപാടികളുടെ ഭാഗമായി എൽഡിഎഫ് പ്രവർത്തകർ മുകേഷിന്റെ പോസ്റ്റർ ഒട്ടിക്കാൻ എത്തിയതായിരുന്നു. മതിലിൽ പോസ്റ്റർ ഒട്ടിക്കുന്നതിനായി  ഉപയോഗിച്ച സമീപത്തിരുന്ന ഓയിൽ ടാങ്ക് എടുക്കുകയും. ഫുഡ്‌ വേസ്റ്റ് നിക്ഷേപിക്കുന്ന ഓടയുടെ മുകളിൽ ഇടിരുന്ന പ്ലൈവുഡിന് മുകളിൽ ടാങ്ക് വയ്ക്കുകയും. എന്നാൽ തകരാൻ സാധ്യതയുണ്ടെന്ന് കണ്ട് ടാങ്ക് അവിടെ നിന്ന് മാറ്റി വയ്ക്കണം എന്ന ആവശ്യവുമായി ഡോമിനോസ് മാനേജർ പ്രവർത്തകരെ സമീപിക്കുകയും ഇതിൽ പ്രകോപിതരായി പ്രവർത്തകർ   ജീവനക്കാരോട് തട്ടിക്കയറുകയും ഭീഷണി മുഴക്കുകയും ചെയ്തു എന്നാണ് ആരോപണം. സംഭവത്തിൻ്റെ വീഡിയോ ദൃശ്യങ്ങൾ അഷ്ടമുടി ലൈവ് ന്യൂസിന് ലഭിച്ചു.

Post a Comment

0 Comments