banner

കുട്ടിയെ മറവ് ചെയ്ത സ്ഥലം കണ്ടെത്താനായില്ല!, മൊഴി മാറ്റിപ്പറഞ്ഞ് പ്രധാന പ്രതി നിതീഷ്, ഇരട്ടക്കൊലപാതകത്തില്‍ കുഞ്ഞിൻ്റെ മൃതദേഹത്തിനായി അന്വേഷണം തുടരുന്നു


സ്വന്തം ലേഖകൻ
കട്ടപ്പന : കട്ടപ്പന ഇരട്ടക്കൊലപാതകത്തില്‍ പ്രതി നിതീഷ് മൊഴി മാറ്റുന്നത് പൊലീസിനെ കുഴക്കുന്നു.നവജാത ശിശുവിനെ തൊഴുത്തില്‍ കുഴിച്ചുമൂടിയെന്ന മൊഴിയാണ് മാറ്റിപ്പറഞ്ഞത്. ഇതോടെ കുട്ടിയെ മറവു ചെയ്ത സ്ഥലത്തില്‍ അവ്യക്തത തുടരുകയാണ്.

കുട്ടിയുടെ മൃതദേഹം കുഴിച്ചിട്ടു എന്നു പറഞ്ഞ കട്ടപ്പന സാഗര ജംഗ്ഷനിലെ പഴയ വീട്ടിലെ തൊഴുത്തില്‍ ഇന്നലെ പൊലീസ് പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായിരുന്നില്ല.

കട്ടപ്പനയിലെ വർക്‌ഷോപ്പിൽ നിന്ന് മോഷണ ശ്രമത്തിനിടെ വിജയന്റെ മകൻ വിഷ്ണുവും നിതീഷും പിടിയിലായതോടെയാണ് ഇരട്ടക്കൊലപാതകം പുറം ലോകമറിഞ്ഞത്. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് വിജയനും നിതീഷുമായി തർക്കമുണ്ടായി. തർക്കത്തിനിടെ നിതീഷ് വിജയനെ ചുറ്റികയ്ക്ക് അടിച്ച് കൊലപ്പെടുത്തുകയായിരുന്നു. വീടിന്റെ ചായ്‌പിൽ അഞ്ചടിയോളം താഴ്ചയിൽ കുഴിയെടുത്താണ് മൃതദേഹം മറവുചെയ്തത്.

അതേ സമയം,  കട്ടപ്പന ഇരട്ടക്കൊലപാതക കേസിൽ കാഞ്ചിയാർ കക്കാട്ടുകടയിലെ വാടകവീടിന്റെ തറ കുഴിച്ച് നടത്തിയ പരിശോധനയിൽ മൃതദേഹം കണ്ടെത്തി.പ്രതികളിലൊരാളായ വിഷ്ണുവിന്റെ അച്ഛന്‍ വിജയന്റേതെന്ന് കരുതുന്ന മൃതദേഹമാണ് കണ്ടെത്തിയത്. മൃതദേഹം ഇരുത്തിയ നിലയിലായിരുന്നു.

പ്രതി നിതീഷുമായുള്ള തെളിവെടുപ്പിൽ വിജയനെ കൊലപ്പെടുത്താൻ ഉപയോ​ഗിച്ച ചുറ്റിക കണ്ടെടുത്തിരുന്നു. തുടർന്ന് ഫോറൻസിക് സർജൻ സ്ഥലത്തെത്തിയതോടെ തറ കുഴിച്ച് മൃതദേഹം പുറത്തെടുക്കാനുള്ള നടപടി ആരംഭിക്കുകയായിരുന്നു.

കേസില്‍ പ്രതി ചേര്‍ത്ത കൊല്ലപ്പെട്ട വിജയന്റെ ഭാര്യ സുമയെ പൊലീസ് ഇന്ന് ചോദ്യം ചെയ്യും.

Post a Comment

0 Comments