സ്വന്തം ലേഖകൻ
ജമ്മുകശ്മീരിലെ കുപ്വാരയില്‍ കരമന സ്വദേശിയായ സി.ആര്‍.പി.എഫ്. ജവാന്‍ കുഴഞ്ഞുവീണ് മരിച്ചു. കരമന സ്വദേശിയായ സി.ആര്‍.പി.എഫ്. ജവാന്‍ ജെ.ശ്രീജിത്ത്(33) ആണ് കുഴഞ്ഞുവീണ് മരിച്ചത്. കരമന കീഴാറന്നൂര്‍ കുന്നുംപുറം വീട്ടില്‍ ജയകുമാര്‍- ഗിരിജ ദമ്പതിമാരുടെ മകനാണ്.
ഇന്നലെ രാവിലെയാണ് വീട്ടുകാര്‍ക്കു വിവരം ലഭിച്ചത്. ക്യാമ്പിലെ പരേഡ് ഗ്രൗണ്ടില്‍ ഓടിയതിനുശേഷം ശ്രീജിത്ത് കുഴഞ്ഞുവീഴുകയായിരുന്നു.
യൂണിറ്റിലെ മെഡിക്കല്‍ സംഘം പരിശോധന നടത്തി കുപ്വാരയിലെ സബ് ഡിവിഷണല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്നാണ് വീട്ടുകാര്‍ക്കു ലഭ്യമായ വിവരം.
2010ലാണ് ശ്രീജിത്ത് ജോലിയില്‍ പ്രവേശിച്ചത്. ഭാര്യ: രേണുക. മക്കള്‍: ഋത്വിക് റോഷന്‍, ഹാര്‍ത്തിക് കൃഷ്ണ. വ്യാഴാഴ്ച അര്‍ധരാത്രി വിമാനത്താവളത്തിലെത്തിച്ച മൃതദേഹം ശ്രീജിത്തിന്റെ തച്ചോട്ടുകാവിലെ വീട്ടില്‍ പൊതുദര്‍ശനത്തിനുവെച്ച ശേഷം വെള്ളിയാഴ്ച രാവിലെ ഒന്‍പതുമണിക്ക് കരമന കിള്ളിപ്പാലത്തെ വീട്ടില്‍ കൊണ്ടുവരും. സംസ്‌കാരം 10-ന് ശാന്തികവാടത്തില്‍ നടക്കുമെന്ന് ബന്ധുക്കള്‍
0 Comments