സ്വന്തം ലേഖകൻ
തൃശൂര്‍ : അതിരപ്പള്ളിയില്‍ ആദിവാസി യുവതിയെ മദ്യം നല്‍കി പീഡിപ്പിച്ചു. വനിതാദിനമായ വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടര മണിയോടെയാണ് സംഭവം. അതിരപ്പള്ളിയിലെ ആദിവാസി ഊരില്‍ 16 കാരിയെ മൂന്ന് പേര്‍ ചേര്‍ന്ന് പിഡിപ്പിച്ചുവെന്നാണ് പരാതി. അതേസമയം പ്രതികളില്‍ ഒരാളെ പെണ്‍കുട്ടി തിരിച്ചറിഞ്ഞിട്ടുണ്ട്. ഒപ്പമുണ്ടായിരുന്ന രണ്ടുപേര്‍ ആരെന്ന് വ്യക്തമല്ല.
കുട്ടിയുടെ ഊരിനടുത്തുള്ള പാറയ്ക്ക് സമീപമാണ് സംഭവം. കുട്ടിയെ പരിചയമുള്ള ഒരു വ്യക്തി ബലമായി മദ്യം നല്‍കുകയായിരുന്നു. അതേസമയം ഇയാള്‍ക്കൊപ്പം ഉണ്ടായിരുന്ന രണ്ട് പേരും കുട്ടിയെ പീഡിപ്പിച്ചതായിട്ടാണ് വിവരം. കുട്ടിയെ കാണാതായതോടെ രക്ഷിതാക്കളും ബന്ധുക്കളും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ കുട്ടിയെ പൂര്‍ണ നഗ്നയായി കണ്ടെത്തുകയായിരുന്നു.
തുടര്‍ന്ന് മലപ്പക്കാറ പോലീസില്‍ വിവരം അറിയിച്ചു. പിന്നീട് കുട്ടിയെ ചാലക്കുടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പെണ്‍കുട്ടിയുടെ ആരോഗ്യ നിലമെച്ചപ്പെട്ടതിന് ശേഷം പോലീസ് മൊഴിയെടുക്കും.
0 Comments