സ്വന്തം ലേഖകൻ
തൃശ്ശൂർ : തൃശ്ശൂരിലെ ശാസ്താംപൂവ്വം ആദിവാസി കോളനിയിൽ കാണാതായ രണ്ട് കുട്ടികളുടെയും മൃതദേഹം കണ്ടെത്തി.സജിക്കുട്ടന്‍(15) അരുണ്‍ കുമാര്‍(9) എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല. പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
മാര്‍ച്ച് രണ്ടാം തീയതി മുതല്‍ കുട്ടികളെ കാണാതായിരുന്നുവെങ്കിലും വീട്ടുകാരോ ബന്ധുക്കളോ പരാതി നല്‍കിയിരുന്നില്ല. ബന്ധുവീട്ടുകളിലും സമീപത്തുള്ള സ്ഥലങ്ങളിലുമെല്ലാം പോവുന്നവരാണ് കുട്ടികള്‍. അതുകൊണ്ടു തന്നെ പെട്ടെന്ന് തിരിച്ചുവരുമെന്ന പ്രതീക്ഷയിലായിരുന്നു.
തിരിച്ചെത്താതെ വന്നതോടെ സ്വന്തമായി പരിശോധന നടത്തിയിരുന്നൂവെങ്കിലും കണ്ടെത്താന്‍ കഴിയാത വന്നതോടെയാണ് പരാതി നല്‍കിയത്. ആനയും കാട്ടുപോത്തും നിറഞ്ഞ ഉള്‍വനത്തില്‍ തിരച്ചില്‍ പുരോഗമിക്കുന്നത്. ഉന്നത വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സംഘം വനത്തില്‍ തമ്പടിച്ചാണ് അന്വേഷണം നടത്തുന്നത്.
വനമേഖലയെ ഏഴായി തിരിച്ച് 15 പേർ അടങ്ങുന്ന ഏഴു സംഘങ്ങളാണ് പരിശോധന നടത്തിയത് . കാരിക്കടവ് ഫോറസ്റ്റ് ഔട്ട് പോസ്റ്റ് താത്ക്കാലിക റിപ്പോർട്ടിംഗ് കേന്ദ്രമാക്കിയായിരുന്നു നീക്കം. അടിയന്തര സാഹചര്യം നേരിടാൻ മെഡിക്കൽ വാഹനങ്ങൾ സ്ഥലത്ത് ക്രമീകരിച്ചിരുന്നു. വന്യജീവി ആക്രമണം ഉണ്ടായാൽ പ്രതിരോധിക്കാനുള്ള ആയുധങ്ങളുമായാണ് സംഘം ഉൾവനത്തിൽ പ്രവേശിച്ചത്.
0 Comments