banner

ഗുണ്ടാത്തലവനും മുൻ എംഎൽഎയുമായ മുഖ്താർ അൻസാരി ജയിലിൽ കഴിയവേ അന്തരിച്ചു


സ്വന്തം ലേഖകൻ
ലഖ്‌നൗ : ഗുണ്ടാത്തലവനും ഉത്തര്‍പ്രദേശിലെ മുന്‍ എംഎല്‍എയുമായ മുഖ്താര്‍ അന്‍സാരി (63) അന്തരിച്ചു. ഉത്തര്‍പ്രദേശിലെ മൗവില്‍ നിന്ന് അഞ്ച് തവണ എംഎല്‍എ ആയിട്ടുള്ള അദ്ദേഹം 2005 മുതല്‍ ജയിലിലായിരുന്നു.

യുപിയിലെ ബാന്ദ ജയിലിലായിരുന്ന മുഖ്താര്‍ അന്‍സാരിയെ ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തൊട്ടുപിന്നാലെയായിരുന്നു മരണം. വ്യാഴാഴ്ച രാത്രി 8.35 ഓടെ റാണി ദുര്‍ഗാവതി മെഡിക്കല്‍ കോളേജ് ആശുപത്രിയിലായിരുന്നു അന്ത്യമെന്ന് ജയില്‍ അധികൃതര്‍ അറിയിച്ചു.

കോണ്‍ഗ്രസ് നേതാവിനെ അടക്കം കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് മുഖ്താര്‍ അന്‍സാരി. രണ്ട് തവണ ബഹുജന്‍ സമാജ് വാദി പാര്‍ട്ടിയുടെ ബാനറിലും മൂന്ന് തവണ സുഹല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടിയുടെ ബാനറിലുമായിരുന്നു അദ്ദേഹം എംഎല്‍എ ആയത്. 2014-ല്‍ വാരാണസിയില്‍ നിന്ന് ലോക്സഭയിലേക്കും മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.

Post a Comment

0 Comments