banner

കൊല്ലത്തെ യു.ഡി.എഫ് സ്ഥാനാർത്ഥിയ്ക്കെതിരെ വ്യാജ പ്രചാരണം!, ഫേസ്ബുക്ക് കമൻ്റുകൾ നിരവധിയായതോടെ വസ്തുത നിരത്തി എൻ.കെ പ്രേമചന്ദ്രൻ


ഇലക്ഷൻ ഡെസ്ക്ക് 
ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണം ചൂട് പിടിക്കുമ്പോൾ ആ ചൂട് സോഷ്യൽ മീഡിയയിലും കടുക്കുകയാണ്. കൊല്ലം ലോക്സഭാ സിറ്റിങ്ങ് എം.പി.എൻ.കെ പ്രേമചന്ദ്രനെതിരെ സോഷ്യൽ മീഡിയയിൽ നടക്കുന്ന പ്രചാരണത്തിനെതിരെ എം.പി.തന്നെ മറുപടി നൽകി തിരിച്ചടിച്ചു.ന്യൂനപക്ഷങ്ങൾക്കെതിരെ ഒരു വാക്ക് പോലും മിണ്ടാതെ പാർലമെൻറിൽ ഇരുന്നയാളാണ് പ്രേമചന്ദ്രനെന്ന കമൻ്റ് നിരന്തരം എം.പി.യുടെ പ്രോഫലിൽ രേഖപ്പെടുത്തിയ വ്യക്തിക്കാണ് പ്രേമചന്ദ്രൻ്റെ മറുപടി ലഭിച്ചത്. മുത്തലലാക്ക്, സി.എ.എ.എന്നിങ്ങനെ ന്യൂനപക്ഷ സമുദായങ്ങളെ ബാധിക്കുന്ന വിഷയങ്ങളിൽ പാർലമെൻ്റിൽ സംസാരിച്ചതിൻ്റെ വീഡിയോ ലിങ്കും, തീയതിയും സമയവും, കുറിച്ചാണ് എം.പി.യുടെ മറുപടി.എം.പി.മറുപടി നൽകിയതോടെ ഈ മറുപടി ഇപ്പോൾ വൈറലായിരിക്കുകയാണ്. തനിക്കെതിരെ സംഘടിതമായി അസത്യ പ്രചാരണം സമൂഹ മാധ്യമങ്ങളിൽ നടക്കുന്ന സാഹചര്യത്തിലാണ് എം.പി. വിഷയങ്ങളെ സമൂഹ മാധ്യമത്തിലൂടെ തന്നെ പ്രതിരോധിക്കാൻ രംഗത്ത് എത്തിയത്.നിരവധി പേരാണ് ഈ മറുപടിക്ക് താഴെ എം പിയെ അനുകൂലിച്ച് രംഗത്ത് എത്തിയത്. അസത്യം നിരവധി തവണ എഴുതി പ്രചരിപ്പിച്ച് സത്യമാക്കാനാണ് ചിലർ ബോധപൂർവ്വം ശ്രമിക്കുന്നതെന്ന് എൻ.കെ.പ്രേമചന്ദ്രൻ എം.പി.പറഞ്ഞു. തന്നെ സംഘിയാക്കാനുള്ള സി.പി.എം. പ്രചാരണത്തിൻ്റെ ഭാഗമായാണ് സമൂഹ മാധ്യമങ്ങളിലെ ഇത്തരം പ്രചാരണത്തിന് പിന്നിലെന്നും എം.പി. പറഞ്ഞു. എൻ.കെ.പ്രേമചന്ദ്രനും, സി.പി.എം. സ്ഥാനത്ഥി എം.മുകേഷും തമ്മിലുള്ള മൽസര ചിത്രമാണ് കൊല്ലത്തുള്ളത്.ഗ്ലാമർ പോരാട്ടം നടക്കുന്ന മണ്ഡലത്തിൽ സമൂഹ മാധ്യമങ്ങൾ വഴിയുള്ള പ്രചാരണത്തിലും ഇരു സ്ഥാനാർഥികളും ഒപ്പത്തിനൊപ്പമാണ്.ഇതിനിടയിലാണ് സിറ്റിങ്ങ് എം.പി.യുടെ   സോഷ്യൽ  മീഡിയയിലെ നേരിട്ടുള്ള മറുപടിയും ചർച്ചയാകുന്നത്. വ്യാജ പ്രചാരണം ആര് നടത്തിയാലും തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനും കൊല്ലം ജില്ലാ യു.ഡി.എഫ് നേതൃത്വം തീരുമാനിച്ചിട്ടുണ്ട്.

Post a Comment

0 Comments