banner

എനിക്ക് ഒരു വിഷമവും തോന്നാറില്ല!, ഞാന്‍ രണ്ടു ദിവസമായി നല്ലവണ്ണം ചീത്ത കേള്‍ക്കുന്നുണ്ടെന്ന് പദ്മജ വേണുഗോപാല്‍


സ്വന്തം ലേഖകൻ
കോൺ​ഗ്രസിൽ നിന്ന് ബിജെപിയിലെത്തിയ പദ്മജ വേണുഗോപാലാണ് രണ്ട് ദിവസമായി സൈബർ ഇടങ്ങളിലെ പ്രധാന ചർച്ച വിഷയം. സൈബർ വിമർശനത്തിന് പ്രതീകരണമായി എത്തിയിരിക്കുകയാണ് പദ്മജ വേണു​ഗോപാൽ. രണ്ടു ദിവസമായി നല്ലവണ്ണം ചീത്ത കേള്‍ക്കുന്നുണ്ട് .എനിക്ക് ഒരു വിഷമവും തോന്നാറില്ല .കാരണം കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് ഞാന്‍ അനുഭവിച്ച നാണക്കേടും അപമാനത്തോളവും ഇത് വരില്ല. ഞാന്‍ പാര്‍ട്ടിയില്‍ നിന്ന് പോയാല്‍ ഒന്നും സംഭവിക്കില്ല എന്ന് ദിവസ്സവും പറഞ്ഞോണ്ട് ഇരിക്കേണ്ടയെന്ന് പദ്മജ സോഷ്യൽ മീഡിയയിൽ കുറിച്ചു

ഫേസ്ബുക്ക് പോസ്റ്റ്

നമസ്‌കാരം. ഞാന്‍ രണ്ടു ദിവസമായി നല്ലവണ്ണം ചീത്ത കേള്‍ക്കുന്നുണ്ട് .എനിക്ക് ഒരു വിഷമവും തോന്നാറില്ല .കാരണം കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് ഞാന്‍ അനുഭവിച്ച നാണക്കേടും അപമാനത്തോളവും ഇത് വരില്ല. ഞാന്‍ പാര്‍ട്ടിയില്‍ നിന്ന് പോയാല്‍ ഒന്നും സംഭവിക്കില്ല എന്ന് ദിവസ്സവും പറഞ്ഞോണ്ട് ഇരിക്കേണ്ട .അത് കേള്‍ക്കുമ്പോള്‍ ജനങ്ങള്‍ വിചാരിക്കും അപ്പോള്‍ അതി വല്ല കാര്യവുമുണ്ടോ എന്ന് ?ഞാന്‍ ഒരു കഴിവുമില്ലാത്ത ആളാണ് എന്ന് സമ്മതിക്കുന്നു .അപ്പോള്‍ പിന്നെ കുഴപ്പമില്ല അല്ലെ?

Post a Comment

0 Comments