banner

‘ഇ.ഡി വന്നാൽ പിന്നെ ബിജെപിയിൽ ചേരാതെ നിവൃത്തിയില്ല’!, ബിജെപി ക്യാമ്പിലെത്തിയ പദ്മജയ്‌ക്ക് മുട്ടൻ പണി, ഫേസ്ബുക്ക് അഡ്മിനെ മാറ്റാൻ മറന്നു


സ്വന്തം ലേഖകൻ
വ്യാഴാഴ്ച വൈകിട്ടാണ് കോൺഗ്രസ്സ് നേതാവ് പദ്മജ വേണുഗോപാൽ ബിജെപിയിൽ അംഗത്വം സ്വീകരിച്ചത്. കോൺഗ്രസ് നേതാക്കൾ ഇതിനെതിരെ നിരവധി ആരോപണങ്ങളുമായി രംഗത്തെത്തിയിരുന്നു. ഇപ്പോൾ പദ്മജയുടെ ഫേസ്ബുക്ക് അക്കൗണ്ടിന്റെ അഡ്മിൻ തന്നെ പത്മജ വേണുഗോപാലിന് ‘പണി’ കൊടുത്തിരിക്കുകയാണ്. ’ പത്മജയെ പരിഹസിച്ച് അവരുടെ പേജിൽ തന്നെ പോസ്റ്റ് വന്നു. ‘ഇ.ഡി വന്നാൽ പിന്നെ ഗുരുവായൂരപ്പനെക്കൊണ്ടും രക്ഷിക്കാൻ കഴിയില്ല. ബിജെപിയിൽ ചേരുകയെ ഒരു നിവൃത്തി കണ്ടുള്ളൂ. അത്രയേ ഞാനും ചെയ്തുള്ളൂ’ എന്നായിരുന്നു പോസ്റ്റ്. പോസ്റ്റ് നിമിഷങ്ങൾക്കുള്ളിലാണ് വൈറലായത്.

സ്വന്തം അഡ്മിനെപ്പോലും കൂടെ നിർത്താൻ പത്മജയ്ക്കു കഴിഞ്ഞില്ലെന്ന് കോൺഗ്രസ് പരിഹസിച്ചു. കോൺഗ്രസ്സിന്റെ കൂടെ നിൽക്കുന്നതിന്റെ അഭിമാനം എന്തെന്ന് സ്വന്തം അഡ്മിൻ പോലും കൂടെയില്ലാത്ത പദ്മജയ്ക്ക് മനസ്സിലാകില്ലെന്നു രാഹുൽ മാങ്കൂട്ടത്തിൽ പരിഹസിച്ചു. പത്മജയുടെ നിർദേശപ്രകാരം നിമിഷങ്ങൾക്കുള്ളിൽ പോസ്റ്റ് പിൻവലിച്ചെങ്കിലും സ്ക്രീൻഷോട്ടുകൾ വ്യാപകമായി പ്രചരിച്ചു. പോസ്റ്റിനു കീഴിൽ അനേകം കമന്റുകളും നിറഞ്ഞു.

Post a Comment

0 Comments