banner

മാസപ്പിറവി കണ്ടു!, സൗദി ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിൽ ഇന്ന് റമദാൻ നോമ്പ് തുടങ്ങും


സ്വന്തം ലേഖകൻ
സൗദി അറേബ്യ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിൽ തിങ്കളാഴ്ച റംസാൻ വ്രതാരംഭം. ഖത്തർ യുഎഇ കുവൈത്ത് ബഹറിൻ തുടങ്ങിയ ഗൾഫ് രാജ്യങ്ങളിലാണ് തിങ്കളാഴ്ച വ്രതാരംഭം. 

സൗദി അറേബ്യയിലെ സുദൈർ, തുമൈർ പ്രദേശങ്ങളിൽ പ്രദേശങ്ങളിൽ മാസപ്പിറവി കണ്ടതിനെ തുടർന്നാണ് റംസാൻ വ്രതം ആരംഭിക്കുന്നതായി പ്രഖ്യാപിക്കുന്നതെന്ന് സൗദി സുപ്രീം കോർട്ട് അറിയിച്ചു. 

എന്നാൽ ഒമാനിൽ മാസ പ്രതിവിധി ദൃശ്യമാകാത്തതിനാൽ തിങ്കളാഴ്ചയ്ക്ക് പകരം ചൊവ്വാഴ്ച ആയിരിക്കും വൃതാരംഭം. കേരളത്തിൽ തിങ്കളാഴ്ച മാസപ്പിറവി ദർശിക്കുന്നവർ അറിയിക്കണമെന്ന് അധികൃതർ അറിയിച്ചു.

Post a Comment

0 Comments