banner

മാസപ്പിറവി കണ്ടു!, കേരളത്തിൽ വിശ്വാസികൾക്ക് നാളെ മുതല്‍ റമദാന്‍ നോമ്പിൻ്റെ ദിനങ്ങൾ


സ്വന്തം ലേഖകൻ
പൊന്നാനിയില്‍ മാസപ്പിറ കണ്ടതിനാല്‍ കേരളത്തില്‍ നാളെ റമദാന്‍ ഒന്നായിരിക്കുമെന്ന് ഖാദിമാര്‍ അറിയിച്ചു. പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, കോഴിക്കോട് ഖാദി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുലൈലി, ഖലീലുല്‍ ബുഖാരി തങ്ങള്‍, പാളയം ഇമാം വി.പി സുഹൈബ് മൗലവി തുടങ്ങിയ ഖാദിമാര്‍ റമദാന്‍ പിറ കണ്ടത് സ്ഥിരീകരിച്ചു.

മാസപ്പിറവി ദൃശ്യമായതോടെ ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ന് മുതല്‍ റമദാന്‍ വ്രതം ആരംഭിച്ചിരിക്കുകയാണ്. സൗദി അറേബ്യ, യുഎഇ, ഖത്തര്‍, ബഹ്‌റൈന്‍, കുവൈത്ത് എന്നിവിടങ്ങളിലാണ് ഇന്ന് വ്രതം ആരംഭിച്ചത്.

Post a Comment

0 Comments