banner

പ്രാക്കുളം സാമ്പ്രാണിക്കോടി തുരുത്തിലേക്ക് പോകാൻ പുതിയ കൗണ്ടർ!, ഡി.റ്റി.പി.സിയുമായി കളക്ടറുടെ നേത്യത്വത്തിൽ ചർച്ച ഇന്ന്


സ്വന്തം ലേഖകൻ
പ്രാക്കുളം : സാമ്പ്രാണിക്കോടി തുരുത്തിലേക്ക് ബോട്ട് സർവ്വീസ് നടത്തുന്നതിനായി മണലിൽ ക്ഷേത്രക്കടവിൽ പുതിയ ഡി.റ്റി.പി.സി കൗണ്ടർ അനുവദിക്കണമെന്ന ആവശ്യത്തിൽ അധികൃതരുമായി കളക്ടറുടെ നേത്യത്വത്തിൽ ഇന്ന് ചർച്ച നടക്കും. രാവിലെ പത്തിന് ജില്ലാ കളക്ടർ എൻ. ദേവീദാസ് ഐ.എ.എസ് -ൻ്റെ നേതൃത്വത്തിലാണ് കളക്ട്രേറ്റിൽ അധികൃതരും വിവിധ പ്രതിനിധികളുമായി ചർച്ച നടത്തുക. 

വിഷയത്തിൽ അനുകൂല തീരുമാനമുണ്ടാകുമെന്നാണ് ലഭ്യമാകുന്ന വിവരം. നേരത്തെ കൗണ്ടർ അനുവദിക്കുന്ന കാര്യത്തിൽ ഡി.റ്റി.പി.സി എതിർ നിലപാടായിരുന്നു സ്വീകരിച്ചിരുന്നത്. തുടർന്ന് പ്രദേശവാസികളും സംയുക്ത സമിതിയും പ്രതിഷേധ പരിപാടികൾക്ക് ആഹ്വാനം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് അധികൃതർ പ്രതിനിധികളുമായി ചർച്ച തീരുമാനിച്ചത്. അതേ സമയം, ചർച്ച സംബന്ധിച്ച് ഒദ്യോഗിക വിവരങ്ങൾ ലഭ്യമല്ല.

Post a Comment

0 Comments