സ്വന്തം ലേഖകൻ
സ്വവർഗ പങ്കാളികളായ അഞ്ജലി ചക്രയും സൂഫി മാലിക്കും വേർപിരിഞ്ഞു. അഞ്ജലിയെ വഞ്ചിച്ചതായി സൂഫി മാലിക് സമ്മതിച്ചതിന് പിന്നാലെ അഞ്ച് വർഷത്തോളം ഡേറ്റിംഗ് നടത്തിയ ദമ്പതികൾ ഇൻസ്റ്റാഗ്രാമിലൂടെയാണ് വേർപിരിയൽ പ്രഖ്യാപിച്ചത്. 2019 ൽ ഇരുവരും നടത്തിയ ഒരുഫോട്ടോഷൂട്ട് വൈറലായിരുന്നു.
‘ഇതു ചിലപ്പോൾ ഞെട്ടലുണ്ടാക്കിയേക്കാം. പക്ഷേ, ഞങ്ങളുടെ യാത്ര വഴിമാറുകയാണ്. ബന്ധം അവസാനിപ്പിക്കാനും വിവാഹം റദ്ദാക്കാനും ഞങ്ങൾ തീരുമാനിച്ചു’. അഞ്ജലി കുറിച്ചു. സൂഫി കാണിച്ച വിശ്വാസ വഞ്ചന കൊണ്ടാണ് ഇത്തരത്തിലുള്ള തീരുമാനമെന്നും ആരും സൂഫിക്കെതിരെ വിമർശനങ്ങൾ ഉന്നയിക്കരുതെന്നും സമൂഹ മാധ്യമത്തില്‍ പങ്കുവച്ച കുറിപ്പിൽ അഞ്ജലി വ്യക്തമാക്കി.
‘അഞ്ജലിയുമായുള്ള എന്റെ ബന്ധത്തിൽ വലിയ മാറ്റം വരുകയാണ്. ഞങ്ങളുടെ വിവാഹത്തിന് ഏതാനും ആഴ്ചകൾ മുമ്പ് ഞാൻ അവളെ വഞ്ചിച്ചു. ആ തെറ്റിന്റെ ആഴം ഞാൻ മനസ്സിലാക്കുന്നു. അഞ്ജലി, നിന്നോട് ഞാൻ ക്ഷമ ചോദിക്കുന്നു’- സൂഫി ഇൻസ്റ്റഗ്രാമിൽ കുറിച്ചതിങ്ങനെ.
കഴിഞ്ഞ വർഷമാണ് ഇരുവരുടെയും വിവാഹ നിശ്ചയം നടന്നത്. അഞ്ജലി ഇന്ത്യക്കാരിയും സൂഫി പാകിസ്ഥാൻ കാരിയുമാണ്. ന്യൂയോര്‍ക്കും സാന്‍ ഫ്രാന്‍സിസ്കോയും ആസ്ഥാനമാക്കി വെഡ്ഡിങ് പ്ലാനിങ് കമ്പനി നടത്തുകയാണ് അഞ്ജലി. ന്യൂയോര്‍ക്കില്‍ സ്ഥിരതാമസമാക്കിയ ലൈഫ്സ്റ്റൈല്‍ ആന്റ് ട്രാവല്‍ കണ്ടന്റ് ക്രിയേറ്ററാണ് സൂഫി.
0 Comments