സ്വന്തം ലേഖകൻ
കോഴിക്കോട് : സൈനികനെ സ്റ്റേഷനിൽ വിളിച്ചുവരുത്തി മർദിച്ച പരാതിയിൽ അന്വേഷണത്തിന് നിർദേശം. കോഴിക്കോട് റൂറൽ എസ്പിയാണ് അന്വേഷണത്തിന് നിർദേശം നൽകിയിരിക്കുന്നത്. നാദാപുരം ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല. അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം നൽകി.
മേപ്പയൂർ സ്വദേശി അതുലിന്റെ പരാതിയിലാണ് നടപടി.
വാഹന പരിശോധനയ്ക്കിടെ ബൈക്ക് നിര്‍ത്താതെപോയി എന്നാരോപിച്ച് സ്റ്റേഷനില്‍ വിളിച്ചുവരുത്തി വിലങ്ങണിയിച്ച് ക്രൂരമായി മര്‍ദിച്ചെന്നാണ് അതുലിന്‍റെ പരാതി. പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവാവിനെ മെഡിക്കല്‍ കോളജിലേക്ക് മാറ്റണമെന്ന് ഡോക്ടര്‍ പറഞ്ഞപ്പോള്‍ ചികിത്സ വൈകിപ്പിച്ചെന്നും യുവാവ് പറയുന്നു.
നാട്ടുകാര്‍ പ്രതിഷേധിച്ചതോടെയാണ് സൈനികനെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടത്. സംഭവത്തില്‍ കുറ്റക്കാരായ പൊലീസുകാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് സൈനിക കൂട്ടായ്മയായ അനന്തപുരി സോള്‍ജിയേഴ്സ് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയിരുന്നു.
സൈനികനാണെന്ന് പറഞ്ഞിട്ടും മർദിച്ചെന്ന് അതുൽ പറഞ്ഞു. കൈവിലങ്ങണിയിച്ചിട്ട് മൂന്നു പൊലീസുകാർ ചേർന്ന് മർദിക്കുകയായിരുന്നെന്ന് അതുൽ പറഞ്ഞു. അവധിക്ക് നാട്ടിലെത്തിയതാണ് അതുൽ. പുറത്ത് നാട്ടുകാർ കൂടിനിൽക്കുന്നത് കണ്ടാണ് മർദനം നിർത്താൻ പൊലീസ് തയാറായത്. അതുലിനെ മർദിച്ചിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്.
അതുൽ സ്റ്റേഷനിലേക്ക് എത്തുകയും പറാവ് നിന്ന പൊലീസുകാരനോട് മോശമായി പെരുമാറുകയും ചെയ്തെന്നും തുടർന്ന് ചെറിയ രീതിയിലുള്ള ഉന്തും തള്ളും നടന്നെന്ന് പൊലീസ് പറയുന്നു.
0 Comments