സ്വന്തം ലേഖകൻ
തൃശൂർ : ചാലക്കുടിയിൽ ഗൃഹനാഥന്‍ മരിച്ച സംഭവത്തിൽ മകന്‍ അറസ്റ്റില്‍. പരിയാരം പോട്ടക്കാരന്‍ വീട്ടില്‍ പോള്‍ ആണ് അറസ്റ്റിലായത്. സംഭവം കൊലപാതകമെന്ന് തെളിഞ്ഞതോടെയാണ് അറസ്റ്റ്. പരിയാരം സ്വദേശിയും 54 വയസുകാരനുമായ വര്‍ഗീസിന്റെ മരണത്തിലാണ് മൂത്ത മകനായ പോള്‍ അറസ്റ്റിലായത്. ഇക്കഴിഞ്ഞ ഇരുപതാം തീയതിയാണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ നിലയിൽ വര്‍ഗീസിനെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. തുടര്‍ന്ന് ആലുവയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.
വീടിനകത്ത് കാല്‍വഴുതി വീണ് തലക്ക് പരിക്കേറ്റു എന്നായിരുന്നു ആശുപത്രിയില്‍ നല്കിയിരുന്ന വിവരം. ചികിത്സയിലിരിക്കെ വർഗീസ് തിങ്കളാഴ്ച മരിച്ചു. മരണത്തില്‍ അസ്വഭാവികതയുള്ളതായി പരാതി ഉയര്‍ന്നതോടെ പോലീസ് അന്വേഷണം ആരംഭിച്ചു. ഫോറന്‍സിക് വിഭാഗവും, വിരലടയാള വിദഗ്ധരും വീട്ടിലെത്തി പരിശോധന നടത്തി. സംഭവ ദിവസം മൂത്ത മകന്‍ മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നതെന്ന് അന്വേഷണത്തില്‍ മനസ്സിലായി. ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞു. തുടര്‍ന്നായിരുന്നു ഇയാളെ അറസ്റ്റ് ചെയ്തത്.
0 Comments