സ്വന്തം ലേഖകൻ
ഇലക്ടറൽ ബോണ്ട് കേസ് സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. ബോണ്ടുകളുടെ നമ്പർ എസ്ബിഐ പുറത്തുവിടണമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചിരുന്നു.നമ്പരുകള്‍ പുറത്തുവന്നാല്‍ ഏത് ബോണ്ട് ഏതു രാഷ്ട്രീയ പാര്‍ട്ടിക്ക് ലഭിച്ചുവെന്ന് അറിയാനാകും.
കഴിഞ്ഞ ദിവസമാണ് 2018 മുതൽ 2019 വരെയുള്ള ബോണ്ടുകളുടെ വിവരങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ടത്. ഇതോടെ ബോണ്ട് വഴി ബിജെപി മാത്രം സംഭാവന സ്വീകരിച്ചത് 7000 കോടിയിലധികം ആണ്. ബോണ്ടുകളുടെ നമ്പർ പുറത്തു വന്നാൽ മാത്രമേ ഏതൊക്കെ ബോണ്ടുകൾ വഴി ആർക്കൊക്കെ പണം ലഭിച്ചു എന്ന് അറിയാൻ കഴിയൂകയുള്ളൂ .
വിവരങ്ങള്‍ നല്‍കുന്നതിന് സാവകാശം ചോദിച്ച എസ്ബിഐയുടെ അപേക്ഷ തള്ളിയ കോടതി അന്ത്യശാസനം നൽകിയതോടെയാണ് ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ പുറത്തുവന്നത്. ഇലക്ടറല്‍ ബോണ്ട് വാങ്ങിയ കമ്പനികളുടെ പേരുകളും പണം മാറിയെടുത്ത കോൺഗ്രസ്സും ബിജെപിയും ഉൾപ്പെടെയുള്ളവരുടെ പേരുകളും പുറത്തുവന്നു. പക്ഷേ ബോണ്ടുകളുടെ നമ്പര്‍ എസ്ബിഐ കൈമാറിയില്ല.ഇതോടെയാണ് സുപ്രീംകോടതി ബോണ്ടുകളുടെ നമ്പര്‍ നൽകണമെന്ന് എസ്ബിഐക്ക് വീണ്ടും നിര്‍ദേശം നൽകിയത്.
0 Comments