സ്വന്തം ലേഖകൻ
കലാമണ്ഡലം സത്യഭാമയുടെ അധിക്ഷേപവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരണവുമായി സുരേഷ് ഗോപി. ആർ എൽ വി രാമകൃഷ്ണന് നൃത്തം ചെയ്യാൻ അവസരം ഒരുക്കുമെന്ന് സുരേഷ് ഗോപി പറഞ്ഞു.
കുടുംബക്ഷേത്രത്തിലെ ചിറപ്പ് മഹോത്സവത്തിന് ആർഎൽവി രാമകൃഷ്ണനെ പങ്കെടുപ്പിക്കും. സംഭവത്തിൽ ആരുടേയും പക്ഷം ചേരാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കൊല്ലത്തെ കുടുംബ ക്ഷേത്രത്തില്‍ 28 ന് നടക്കുന്ന ചിറപ്പ് മഹോത്സവത്തിലേക്ക് രാമകൃഷ്ണനെ പരിപാടിക്കായി ക്ഷണിക്കുമെന്നാണ് സുരേഷ് ഗോപി അറിയിച്ചത്. പ്രതിഫലം നൽകിത്തന്നെയാണ് ക്ഷണിക്കുന്നതെന്നും സുരേഷ് ഗോപി പറഞ്ഞു.
0 Comments