സ്വന്തം ലേഖകൻ
മലപ്പുറം : മലപ്പുറം ജില്ലയിലെ വഴിക്കടവിൽ മൂന്ന് പേർക്ക് സൂര്യാതപമേറ്റു. ആനമറിയിലെ കെണിയംപാറ ഷാജഹാൻ ബാബു (44), മകൻ അൻഫൽ (19), പറയറുകുണ്ടിൽ സാബിദ് (34) എന്നിവർക്കാണ് സുര്യാതപമേറ്റത്. ഇന്നലെ രാവിലെയാണ് സംഭവം. തണലിനായി വീട്ടുമുറ്റത്ത് നെറ്റ് വലിച്ചുകെട്ടുന്നതിനിടെ മൂവർക്കും പൊള്ളലേൽക്കുകയായിരുന്നു.
സംഭവത്തെ തുടർന്ന് സാബിദിനെയും അൻഫലിനെയും നിലമ്പൂർ ജില്ല ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി. പുറത്താണ് മൂവർക്കും പൊള്ളലേറ്റത്. അതേസമയം, നിലമ്പൂരിൽ ഇന്നലെ രേഖപ്പെടുത്തിയത് 38 ഡിഗ്രി താപനിലയാണ്. കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ നിലമ്പൂരിലെ ഓട്ടോ മാറ്റിക് വെതർ സ്റ്റേഷനിൽ രേഖപ്പെടുത്തിയ കണക്കാണിത്.
0 Comments